ഹ​രി​ത​ക​ർ​മ സേ​ന​യി​ലൂടെ ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ ഇ​നി മാ​ലി​ന്യ​മു​ക്ത ന​ഗ​ര​മാ​കു​ന്നു
Thursday, June 24, 2021 10:13 PM IST
ചേർത്തല: ചേ​ർ​ത്ത​ല ന​ഗ​രം മാ​ലി​ന്യമു​ക്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പു​നഃ​സം​ഘ​ടി​പ്പി​ച്ച ന​ഗ​ര​സ​ഭ​യി​ലെ ഹ​രി​ത​ക​ർ​മ​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ന​ഗ​ര​സ​ഭ​യി​ലെ 35 വാ​ർ​ഡു​ക​ളി​ലെ ഹ​രി​ത ക​ർ​മ​സേ​ന​യെ​യാ​ണ് പു​നഃ​സം​ഘ​ടി​പ്പി​ച്ച​ത്. ഹ​രി​ത​ക​ർ​മ സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം എ.​എം. ആ​രി​ഫ് എം​പി നി​ർ​വ​ഹി​ച്ചു.

ഒ​രു വാ​ർ​ഡി​ന് ഒ​രാ​ൾ എ​ന്ന നി​ല​യി​ൽ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളെ​യാ​ണ് ഹ​രി​ത​ക​ർ​മ സേ​ന അം​ഗ​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്. ഹ​രി​ത ക​ർ​മ സേ​ന​യ്ക്കാ​യി ഓ​രോ വാ​ർ​ഡി​ലും ക​ള​ക്ഷ​ൻ സെ​ന്‍റ​റും വാ​ർ​ഡു​ക​ളി​ലെ മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി മേ​ജ​ർ ക​ള​ക്ഷ​ൻ സെ​ന്‍റ​റും സ്ഥാ​പി​ക്കും. മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​നാ​യി ഒ​രു പു​തി​യ വാ​ഹ​ന​വും ന​ഗ​ര​സ​ഭ വാ​ങ്ങും.

ഹ​രി​ത​ക​ർ​മ സേ​ന അം​ഗ​ങ്ങ​ൾ വീ​ടു​ക​ളി​ൽനി​ന്ന് ശേ​ഖ​രി​ക്കു​ന്ന അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ​ക്ക്‌ 60 രൂ​പ​യും സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് ശേ​ഖ​രി​ക്കു​ന്ന​തി​ന് 100 രൂ​പ​യും ഈ​ടാ​ക്കും. സ്ഥാ​പ​ന​ങ്ങ​ൾ 10 കി​ലോ​യി​ൽ കൂ​ടു​ത​ൽ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ന​ൽ​കി​യാ​ൽ കൂ​ടു​ത​ലു​ള്ള​വ​യ്ക്ക് കി​ലോ​യ്ക്ക് 10 രൂ​പ വീ​തം അ​ധി​ക​വും ഈ​ടാ​ക്കും. ന​ഗ​ര​സ​ഭ ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ക്ലീ​ൻ കേ​ര​ള ക​മ്പ​നി​ക്കാ​ണ് കൈ​മാ​റു​ക.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ഷേ​ർ​ളി ഭാ​ർ​ഗ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ ടി. ​എ​സ്. അ​ജ​യ​കു​മാ​ർ, ആ​രോ​ഗ്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ലി​സി ടോ​മി, വി​ക​സ​ന സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സ്മി​ത സ​ന്തോ​ഷ്‌, വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​ർ, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ വി. ​സു​നി​ൽ കു​മാ​ർ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി കെ.​എ​സ്. അ​രു​ൺ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.