നി​വേ​ദ​നം ന​ൽ​കി
Wednesday, June 23, 2021 10:27 PM IST
മ​ങ്കൊ​മ്പ് : റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ മൂ​ലം ചെ​റി​യ വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​കു​മ്പോ​ൾ പോ​ലും കാ​വാ​ലം പ്ര​ദേ​ശം ഒ​റ്റ​പ്പെ​ടു​ന്ന​ത് ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ഗോ​പ​കു​മാ​ർ പ്ര​തി പ​ക്ഷ നേ​താ​വി​ന് നി​വേ​ദ​നം ന​ൽ​കി. വാ​ല​ടി​യ്ക്കും കൃ​ഷ്ണ​പു​ര​ത്തി​നു​മി​ട​യി​ൽ ഉ​ദ്ദേ​ശം ഒ​രു കി​ലോ​മീ​റ്റ​റും. ചെ​റു​ക​ര​യ്ക്കും കാ​വാ​ല​ത്തി​നു​മി​ട​യി​ൽ ഏ​ക​ദേ​ശം അ​ര കി​ലോ​മീ​റ്റ​റും നീ​ള​ത്തി​ൽ പി​ഡ​ബ്ല്യു​ഡി റോ​ഡ് വ​ർ​ഷ​ങ്ങ​ളാ​യി വ​ള​രെ താ​ഴ്ന്ന നി​ല​യി​ലാ​ണ്. ഇ​തു​മൂ​ലം നേ​രി​യ​തോ​തി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നാ​ൽ പോ​ലും റോ​ഡി​ൽ വ​ലി​യ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്ന​ത് പ​തി​വാ​ണ്. കെ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ പോ​ലും ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​ത്തി​വ​യ്ക്കു​ന്ന​തു​മൂ​ലം പ്ര​ള​യ​ബാ​ധി​ത​രു​ടെ ദു​രി​തം ഇ​ര​ട്ടി​ക്കു​ക​യും ചെ​യ്യും. നി​വേ​ദ​ന​ത്തി​ൻ​മേ​ൽ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പ്ര​തി​പ​ക്ഷ നേ​താ​വി​ന് ഉ​റ​പ്പു ന​ൽ​കി​യ​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.