ശ്‌​മ​ശാ​ന​ത്തി​ലെ മോ​ഷ​ണം: പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്നു​വെ​ന്ന് യു​ഡി​എ​ഫ്
Wednesday, June 23, 2021 10:27 PM IST
കാ​യം​കു​ളം : ന​ഗ​ര​സ​ഭ വ​ക ശ്‌​മ​ശാ​ന​ത്തി​ന്‍റെ പൂ​ട്ടു​പൊ​ളി​ച്ച് അ​തി​ക്ര​മി​ച്ച് ക​യ​റി ബ​ർ​ണ​റി​ന്‍റെ ഗ്രി​ല്ലും, ഫാ​നും, മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും അ​പ​ഹ​രി​ച്ച പ്ര​തി​ക​ളെ ഭ​ര​ണ നേ​തൃ​ത്വം സം​ര​ക്ഷി​ക്കു​ന്ന​താ​യി യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി കു​റ്റ​പ്പെ​ടു​ത്തി.
ക​ഴി​ഞ്ഞ അ​ഞ്ചു​ദി​വ​സം മു​മ്പു ന​ട​ന്ന മോ​ഷ​ണ സം​ഭ​വ​ത്തി​ന്‍റെ പ്ര​തി​ക​ളെ തി​രി​ച്ച​റി​യു​ക​യും ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി പ്ര​തി​ക​ളു​ടെ പേ​രു ചൂ​ണ്ടി​ക്കാ​ട്ടി പേ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തി​ട്ടും തു​ട​ർ​ന​ട​പ​ടി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യി​ല്ല. ര​ണ്ടു പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്ത​തെ​ങ്കി​ലും ഭ​ര​ണ നേ​തൃ​ത്വ​ത്തി​ന്‍റെ ഇ​ട​പെ​ട​ൽ മൂ​ലം ഇ​വ​രെ വി​ട്ട​യ​ച്ചെ​ന്നു യു​ഡി​എ​ഫ് കു​റ്റ​പ്പെ​ടു​ത്തി.​പ്ര​തി​ക​ളെ മു​ഴു​വ​ൻ അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ ന​ഗ​ര​സ​ഭ അ​ങ്ക​ണ​ത്തി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി.
പ്ര​തി​ഷേ​ധ സ​മ​രം യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ സി.​എ​സ്. ബാ​ഷ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഡി​സി​സി സെ​ക്ര​ട്ട​റി കെ. ​പു​ഷ്പ​ദാ​സ് , എ.​ജെ. ഷാ​ജ​ഹാ​ൻ, എ.​പി. ഷാ​ജ​ഹാ​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ മു​ണ്ട​ക​ത്തി​ൽ ന​വാ​സ്. അ​ൻ​സാ​രി കോ​യി​ക്ക​ലേ​ത്ത് , ബി​ജു ന​സ​റു​ള്ള, വി​ധു രാ​ഘ​വ​ൻ , സു​മി​ത്ര​ൻ , ഗീ​ത, ഷൈ​നി ഷി​ബു , പി.​കെ. അ​ന്പി​ളി , മി​നി ശാ​മു​വ​ൽ , ഷി​ജ റ​ഷീ​ദ്, ലേ​ഖ സോ​മ​രാ​ജ​ൻ, ന​സീ​മ ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

യു ​ഡി എ​ഫ് രാ​ഷ്ട്രീ​യ നാ​ട​കം ക​ളി​ക്കു​ന്നു​വെ​ന്ന്
ചെ​യ​ർ​പേ​ഴ്സ​ൺ

മോ​ഷ​ണ വി​വ​രം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ഉ​ട​നെ ത​ന്നെ പി​ഡി​പി​പി ആ​ക്ട് പ്ര​കാ​രം പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്കു​ക​യും, മോ​ഷ​ണം ന​ട​ത്തു​ക​യും, വി​ല്‍​ക്കു​ക​യും, മോ​ഷ​ണ മു​ത​ല്‍ വാ​ങ്ങി​യ​വ​ര്‍​ക്കു​മെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി കാ​യം​കു​ളം സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍​ക്ക് ന​ഗ​ര​സ​ഭ രേ​ഖാ​മൂ​ലം ക​ത്ത് ന​ല്‍​കി​യി​രു​ന്നെ​ന്നും ചെ​യ​ർ​പേ​ഴ്‌​സ​ൺ പി. ​ശ​ശി​ക​ല പ​റ​ഞ്ഞു.
മോ​ഷ​ണം ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രെ കേ​സ് എ​ടു​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭ ത​ട​സം നി​ല്‍​ക്കു​ന്ന​താ​യും, പ​രാ​തി ഒ​ത്തു​തീ​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​താ​യും പ്ര​തി​പ​ക്ഷം വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ക​യാ​ണ​ന്നും അ​വ​ർ ആ​രോ​പി​ച്ചു . പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്കു​ക​യും, മോ​ഷ്ടി​ക്കു​ക​യും ചെ​യ്ത​വ​ര്‍​ക്കെ​തി​രെ യാ​തൊ​രു​വി​ധ ഒ​ത്തു​തീ​ര്‍​പ്പി​നും നാ​ളി​തു​വ​രെ ന​ഗ​ര​സ​ഭ ശ്ര​മി​ച്ചി​ട്ടി​ല്ല,
മോ​ഷ​ണം ന​ട​ന്ന​ത് അ​റി​ഞ്ഞ​പ്പോ​ള്‍ ത​ന്നെ ആ​യ​വ​ര്‍​ക്കെ​തി​രെ കേ​സ് ചാ​ർ​ജ് ചെ​യ്ത് ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.