യു​വ​തി​യു​ടെ മ​ര​ണം: അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു
Wednesday, June 23, 2021 10:26 PM IST
അ​മ്പ​ല​പ്പു​ഴ: യു​വ​തി ഭ​ർ​തൃ ഗൃ​ഹ​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു.​പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് വെ​ളു​ത്താ​ർ പ​റ​മ്പി​ൽ ഗോ​ഡ്സ​ന്‍റെ ഭാ​ര്യ അ​ഖി​ല ( 29 ) മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് പു​ന്ന​പ്ര പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​ഖി​ല​യെ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഭ​ർ​തൃ സ​ഹോ​ദ​രി​യു​മാ​യി ഉ​ണ്ടാ​യ വ​സ്തു​ത​ർ​ക്കം മൂ​ല​മു​ള്ള മാ​ന​സി​ക വി​ഷ​മം മൂ​ല​മാ​ണ് യു​വ​തി തൂ​ങ്ങി മ​രി​ച്ച​തെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്.
ഭ​ർ​ത്താ​വി​ന് ല​ഭി​ച്ച കു​ടും​ബ ഓ​ഹ​രി​യി​ൽ നി​ർ​മി​ച്ച താ​ത്കാ​ലി​ക ഷെ​ഡി​ലാ​ണ് ഇ​വ​ർ താ​മ​സി​ച്ചു വ​ന്നി​രു​ന്ന​ത്. വ​സ്തു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​റെ നാ​ളാ​യി അ​ടു​ത്ത ബ​ന്ധു​ക്ക​ളു​മാ​യി ത​ർ​ക്ക​വും ന​ട​ന്നി​രു​ന്നു. ഇ​താ​ണ് മ​ര​ണ​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.
എ​ന്നാ​ൽ യു​വ​തി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​ധ​പ്പെ​ട്ട് ബ​ന്ധു​ക്ക​ളാ​രും രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. എ​ങ്കി​ലും മ​ര​ണം സം​ബ​ന്ധി​ച്ച് പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ ന​ട​ത്തി​യ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്തു