കോ​വി​ഡ് അ​തി​വ്യാ​പ​നം മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ; 45 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ മി​ത​വ്യാ​പ​നം
Wednesday, June 23, 2021 10:23 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ പ്ര​തി​വാ​ര കോ​വി​ഡ് 19 പ​രി​ശോ​ധ​ന നി​ര​ക്കി​ന്‍റെ (ടി​പി​ആ​ർ) അ​ടി​സ്ഥാ​ന​ത്തി​ൽ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​സ്ഥാ​പ​ന​ങ്ങ​ളെ തി​രി​ച്ച് ജൂ​ൺ 30 വ​രെ ഇ​ള​വു​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ജൂ​ൺ 17 മു​ത​ൽ ജൂ​ൺ 23 വ​രെ​യു​ള്ള പ്ര​തി​വാ​ര ടി​പി​ആ​ർ നി​ര​ക്കി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഇ​ന്നു മു​ത​ൽ(​ജൂ​ൺ 24) നി​യ​ന്ത്ര​ണ​ങ്ങ​ളും ഇ​ള​വു​ക​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.
ടി​പി​ആ​ർ എ​ട്ടു ശ​ത​മാ​ന​ത്തി​ൽ കു​റ​വാ​യ രോ​ഗ​വ്യാ​പ​നം കു​റ​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളെ എ ​വി​ഭാ​ഗ​ത്തി​ലും എ​ട്ടു മു​ത​ൽ 16 ശ​ത​മാ​നം വ​രെ ടി​പി​ആ​റു​ള്ള മി​ത​രോ​ഗ​വ്യാ​പ​ന​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ ബി ​വി​ഭാ​ഗ​ത്തി​ലു​മാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 16 മു​ത​ൽ 24 ശ​ത​മാ​നം വ​രെ ടി​പി​ആ​റു​ള്ള അ​തി​വ്യാ​പ​ന​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ സി ​വി​ഭാ​ഗ​ത്തി​ലും 24 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ ടി​പി​ആ​റു​ള്ള അ​തി​തീ​വ്ര രോ​ഗ​വ്യാ​പ​ന പ്ര​ദേ​ശ​ങ്ങ​ളെ ഡി ​വി​ഭാ​ഗ​ത്തി​ലും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ളും ഇ​ള​വു​ക​ളു​മു​ള്ള​ത്. ജി​ല്ല​യി​ൽ അ​തി​തീ​വ്ര രോ​ഗ​വ്യാ​പ​ന​മു​ള്ള ഡി ​വി​ഭാ​ഗ​ത്തി​ൽ​വ​രു​ന്ന ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ല്ല. മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ൾ സി ​വി​ഭാ​ഗ​ത്തി​ലും ആ​റു ന​ഗ​ര​സ​ഭ​ക​ളും 39 പ​ഞ്ചാ​യ​ത്തു​ക​ളും ബി ​വി​ഭാ​ഗ​ത്തി​ലും 30 പ​ഞ്ചാ​യ​ത്തു​ക​ൾ എ ​വി​ഭാ​ഗ​ത്തി​ലും ഉ​ൾ​പ്പെ​ടു​ന്നു.
സി ​വി​ഭാ​ഗം പ​ഞ്ചാ​യ​ത്തു​ക​ൾ-​പ്ര​തി​വാ​ര കോ​വി​ഡ് പ​രി​ശോ​ധ​ന നി​ര​ക്ക് ബ്രാ​യ്ക്ക​റ്റി​ൽ: പാ​ണാ​വ​ള്ളി(19.13 ശ​ത​മാ​നം), പു​ളി​ങ്കു​ന്ന്(19.92), വ​ള്ളി​കു​ന്നം (17.15)
ബി ​വി​ഭാ​ഗം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ: ന​ഗ​ര​സ​ഭ​ക​ൾ- ആ​ല​പ്പു​ഴ (11.47), ചെ​ങ്ങ​ന്നൂ​ർ (9.67), ചേ​ർ​ത്ത​ല (10.15), ഹ​രി​പ്പാ​ട് (10.14), മാ​വേ​ലി​ക്ക​ര (11.00), കാ​യം​കു​ളം(14.23). പ​ഞ്ചാ​യ​ത്തു​ക​ൾ- ആ​റാ​ട്ടു​പു​ഴ(11.33), അ​മ്പ​ല​പ്പു​ഴ തെ​ക്ക്(14.25), അ​രൂ​ക്കു​റ്റി(10.52), അ​രൂ​ർ(11.60), മ​ണ്ണ​ഞ്ചേ​രി (9.99), ച​മ്പ​ക്കു​ളം(10.02), ചേ​പ്പാ​ട് (12.88), ചേ​ർ​ത്ത​ല തെ​ക്ക് (8.17), ചെ​ട്ടി​കു​ള​ങ്ങ​ര (10.73), ചി​ങ്ങോ​ലി (12.74), ചു​ന​ക്ക​ര (9.18), ക​ട​ക്ക​ര​പ്പ​ള്ളി (11.81), കൈ​ന​ക​രി (12.94), ക​ണ്ട​ല്ലൂ​ർ (14.13), ക​ഞ്ഞി​ക്കു​ഴി (13.72), കാ​ർ​ത്തി​ക​പ്പ​ള്ളി (8.15), ക​രു​വാ​റ്റ (10.39), കോ​ടം​തു​രു​ത്ത് (9.14), കൃ​ഷ്ണ​പു​രം (9.13), മാ​ന്നാ​ർ (11.56), മാ​രാ​രി​ക്കു​ളം വ​ട​ക്ക് (9.37), മാ​രാ​രി​ക്കു​ളം തെ​ക്ക്(9.64), താ​മ​ര​ക്കു​ളം (12.02), മു​ള​ക്കു​ഴ (13.83), മു​തു​കു​ളം (10.24), മു​ട്ടാ​ർ (12.82), നീ​ലം​പേ​രൂ​ർ (9.16), പാ​ണ്ട​നാ​ട് (10.70), പ​ട്ട​ണ​ക്കാ​ട് (14.35), പെ​രു​മ്പ​ളം (10.59), പു​ന്ന​പ്ര വ​ട​ക്ക്(9.28), പു​റ​ക്കാ​ട് (9.60), രാ​മ​ങ്ക​രി (8.81), ത​ക​ഴി (9.97), ത​ണ്ണീ​ർ​മു​ക്കം (13.19), ത​ഴ​ക്ക​ര (9.83), തു​റ​വൂ​ർ (9.78), വ​യ​ലാ​ർ (10.87), വെ​ൺ​മ​ണി (12.68).
എ ​വി​ഭാ​ഗം പ​ഞ്ചാ​യ​ത്തു​ക​ൾ: ആ​ല(7.83), അ​മ്പ​ല​പ്പു​ഴ വ​ട​ക്ക്(7.28), ആ​ര്യാ​ട് (6.85), ഭ​ര​ണി​ക്കാ​വ് (5.15), ബു​ധ​നൂ​ർ (7.10), ചേ​ന്നം​പ​ള്ളി​പ്പു​റം (5.23), ചെ​ന്നി​ത്ത​ല തൃ​പ്പെ​രു​ന്തു​റ(7.56), ചെ​റി​യ​നാ​ട് (3.48), ചെ​റു​ത​ന(6.65), ദേ​വി​കു​ള​ങ്ങ​ര(6.38), എ​ട​ത്വാ(5.43), എ​ഴു​പു​ന്ന(6.30), കാ​വാ​ലം(3.73), കു​മാ​ര​പു​രം(4.11), കു​ത്തി​യ​തോ​ട്(5.56), മാ​വേ​ലി​ക്ക​ര തെ​ക്കേ​ക്ക​ര(6.03), മു​ഹ​മ്മ(4.57), നെ​ടു​മു​ടി(6.09), നൂ​റ​നാ​ട്(6.70), പാ​ല​മേ​ൽ(6.74), പ​ള്ളി​പ്പാ​ട്(7.11), പ​ത്തി​യൂ​ർ(5.46), പു​ലി​യൂ​ർ(4.31), പു​ന്ന​പ്ര തെ​ക്ക്(5.84), ത​ല​വ​ടി(5.91), തി​രു​വ​ൻ​വ​ണ്ടൂ​ർ(6.91), തൃ​ക്കു​ന്ന​പ്പു​ഴ(6.45), തൈ​ക്കാ​ട്ടു​ശേ​രി(4.81), വീ​യ​പു​രം(4.18), വെ​ളി​യ​നാ​ട്(3.23).
വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വു പ്ര​കാ​ര​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളും ഇ​ള​വു​ക​ളു​മു​ണ്ടാ​കും. നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ല ക​ള​ക്ട​ർ പ​റ​ഞ്ഞു.