കു​ട്ട​നാ​ടി​നെ കു​റി​ച്ച് വെ​ബി​നാ​ർ ജൂ​ലൈ മൂ​ന്നി​ന്
Wednesday, June 23, 2021 10:23 PM IST
മ​ങ്കൊ​മ്പ് : കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച കു​ട്ട​നാ​ട് അ​തി​ജീ​വ​ന കൂ​ട്ടാ​യ്മ (കെ​എ​കെ), ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഗാ​ന്ധി​യ​ൻ സ്റ്റ​ഡീ​സ് ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് റി​സ​ർ​ച്ചി​ന്‍റെ(​ഐ​ജി​എ​സ്ഡി​ആ​ർ) സ​ഹ​ക​ര​ണ​ത്തോ​ടെ കു​ട്ട​നാ​ടി​ന്‍റെ അ​തി​ജീ​വ​നം -സാ​ധ്യ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ജൂ​ലൈ മൂ​ന്നി​ന് വെ​ബി​നാ​ർ ന​ട​ത്തും. വൈ​കു​ന്നേ​രം ഏ​ഴി​ന് ന​ട​ക്കു​ന്ന വെ​ബി​നാ​റി​ൽ സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി മു​ൻ അ​ധ്യ​ക്ഷ ഡോ. ​കെ.​ജി. താ​ര, കാ​യ​ൽ ഗ​വേ​ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഡോ. ​കെ.​ജി. പ​ത്മ​കു​മാ​ർ, പി.​എ.​തോ​മ​സ്, ഡോ. ​എം.​സി ദി​ലീ​പ് കു​മാ​ർ, ഡോ. ​നെ​ടു​മ്പ​ന അ​നി​ൽ, ഡോ. ​പി.​കൃ​ഷ്ണ​കു​മാ​ർ, അ​ഡ്വ. ജി. ​മ​നോ​ജ് കു​മാ​ർ, ഗ​വേ​ഷ​ക യു.​ശ​ര​ണ്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
കു​ട്ട​നാ​ടി​ന്‍റെ ജീ​വ​ൽ പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ക​യെ​ന്ന​താ​ണ് കൂ​ട്ടാ​യ്മ​യു​ടെ ല​ക്ഷ്യം. ഗാ​ന്ധി​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ഒ​ക്ടോ​ബ​ർ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ പ​രി​സ്ഥി​തി വി​ദ​ഗ്ദ്ധ​ർ പ​ങ്കെ​ടു​ക്കു​ന്ന ആ​ഗോ​ള സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കും. കു​ട്ട​നാ​ട് നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്‌​ന​ങ്ങ​ളെ കു​റി​ച്ച് പ​ഠി​ച്ച് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ന്ന​തി​നാ​യി ഗ​വേ​ഷ​ണ വി​ഭാ​ഗ​മാ​യ ഐ​ജി​എ​സ്ഡി​ആ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ​വേ​ഷ​ണ​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.