ഗ്രാ​മ​ത്തി​ലെ മു​തി​ർ​ന്ന ക​ർ​ഷ​ക​നെ കൃ​ഷി​മ​ന്ത്രി വീ​ട്ടി​ലെ​ത്തി ആ​ദ​രി​ച്ചു
Tuesday, June 22, 2021 10:43 PM IST
ചാ​രും​മൂ​ട്: നാ​ട്ടു​കാ​ര​നാ​യ മു​തി​ർ​ന്ന ക​ർ​ഷ​ക​നെ കൃ​ഷിമ​ന്ത്രി വീ​ട്ടി​ലെ​ത്തി ആ​ദ​രി​ച്ചു. തൊ​ണ്ണൂ​റാം വ​യ​സി​ലും കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് ആ​വേ​ശ​മാ​യി തൂ​ന്പ​യു​മെ​ടു​ത്ത് കൃ​ഷി​യി​ട​ത്തി​ൽ സ​ജീ​വ​മാ​യി നി​ൽ​ക്കു​ന്ന നൂ​റ​നാ​ട് എ​രു​മ​ക്കു​ഴി പു​തു​ശേ​രി തെ​ക്ക​തി​ൽ​കെ.​ രാ​ഘ​വ​ൻ​പി​ള്ള​യെ​യാ​ണ് കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് വീ​ട്ടി​ലെ​ത്തി ആ​ദ​രി​ച്ച​ത്.

പാ​ല​മേ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ബി. ​വി​നോ​ദ്, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ജ​യ​ഘോ​ഷ് എ​ന്നി​വ​ർ​ക്കൊ​പ്പം മ​ന്ത്രി രാ​ഘ​വ​ൻ​പി​ള്ള​യു​ടെ വീ​ട്ടി​ലെ​ത്തി. ത​ന്‍റെ വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള കൃ​ഷി​യി​ട​ത്തി​ലേ​ക്ക് രാ​ഘ​വ​ൻ​പി​ള്ള മ​ന്ത്രി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. ചേ​ന, ചേ​ന്പ്, കാ​ച്ചി​ൽ, കി​ഴ​ങ്ങ്, മ​ര​ച്ചീ​നി വി​വി​ധ​യി​നം വാ​ഴ​ക​ൾ തു​ട​ങ്ങി ഇ​പ്പോ​ഴു​ള്ള കൃ​ഷി​ക​ളെ​ല്ലാം മ​ന്ത്രി​ക്കു കാ​ട്ടി​ക്കൊ​ടു​ത്തു.

ത​ന്‍റെ സൃ​ഹൃ​ത്താ​യി​രു​ന്ന മ​ന്ത്രി​യു​ടെ പി​താ​വ് ജി. ​പ​ര​മേ​ശ്വ​ര​ൻ നാ​യ​രു​ടെ ഓ​ർ​മ​ക​ളും പ​ങ്കു​വ​ച്ചു. 14-ാം വ​യ​സി​ലാ​രം​ഭി​ച്ച കൃ​ഷി ഇ​ന്നും മു​ട​ങ്ങാ​തെ ചെ​യ്തുവ​രി​ക​യാ​ണ് ഇ​ദ്ദേ​ഹം. പ​ല​പ്പോ​ഴും അ​ത്യ​ധ്വാ​ന​ത്തി​ന​നു​സ​രി​ച്ചു​ള്ള വി​ല ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കാ​റി​ല്ലെ​ന്ന പ​രി​ഭ​വ​വും ഇ​ദ്ദേ​ഹം മ​ന്ത്രി​യു​മാ​യി പ​ങ്കു​വ​ച്ചു. കൃ​ഷി​യി​ൽ അ​ത്ഭു​തം വി​രി​യി​ക്കു​ന്ന രാ​ഘ​വ​ൻപി​ള്ള​യെ പോ​ലെ​യു​ള്ള മു​തി​ർ​ന്ന ക​ർ​ഷ​ക​ർ പു​തി​യ ത​ല​മു​റ​യ്ക്കു പ്ര​ചോ​ദ​ന​മാ​ണെ​ന്നും കേ​ര​ള​ത്തി​ന്‍റെ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു ഇ​ദ്ദേ​ഹം പ​ക​ർ​ന്നു ന​ൽ​കു​ന്ന ആ​വേ​ശം ചെ​റു​ത​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.