ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തി​നെ​തി​രെ പ്ര​തി​ഷേ​ധം
Sunday, June 20, 2021 10:42 PM IST
മ​ങ്കൊ​മ്പ് : യാ​തൊ​രു മാ​ന​ദ​ണ്ഡ​ങ്ങ​ളു​മി​ല്ലാ​തെ മ​ദ്യ​ശാ​ല​ക​ൾ​ക്ക് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടും, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പു​ളി​ങ്കു​ന്ന് ഫൊ​റോ​നാ ക​മ്മ​റ്റി യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. കോ​വി​ഡി​ന്‍റെ മ​റ​വി​ൽ വി​ശ്വാ​സി​ക​ളു​ടെ ആ​രാ​ധ​ന സ്വാ​ത​ന്ത്ര്യ​ത്തെ വെ​ല്ലു​വി​ളി​ക്കു​ന്ന നീ​ക്ക​ത്തി​ൽ നി​ന്നും സ​ർ​ക്കാ​ർ പി​ന്തി​രി​യ​ണ​മെ​ന്ന് യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ഫൊ​റോ​നാ വി​കാ​രി ഫാ. ​മാ​ത്യു പു​ത്ത​ന​ങ്ങാ​ടി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് സി​ബി മൂ​ലം​ങ്കു​ന്നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ടോ​ണി മ​ണി​യ​ഞ്ചി​റ, ഷേ​ർ​ലി​ക്കു​ട്ടി ആ​ന്‍റ​ണി, മി​നി ജെ​യിം​സ്, ജോ​സ് ജോ​ൺ വെ​ങ്ങാ​ന്ത്ര, കു​ര്യാ​ക്കോ​സ് പു​ളി​വേ​ലി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
മ​ങ്കൊ​മ്പ് : ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കു കു​റ​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മ​റ്റി​യം​ഗം ജോ​സ് കോ​യി​പ്പ​ള്ളി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റു​ക​ൾ​ക്കു മു​ന്പി​ൽ വ​ലി​യ തി​ക്കും, തി​ര​ക്കും അ​നു​ഭ​വ​പ്പെ​ടു​മ്പോ​ഴും നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​ത് അ​നീ​തി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.
എ​ട​ത്വ: ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ച​ക്കു​ള​ത്തു​കാ​വ് മു​ഖ്യ​കാ​ര്യ​ദ​ര്‍​ശി രാ​ധാ​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി. കോ​വി​ഡ് മ​ഹ​മാ​രി​യു​ടെ വ്യാ​പ​നം മൂ​ലം അ​സ​ന്തു​ലി​ത​മാ​യ സ​മൂ​ഹ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് ശാ​ന്തി​യും, സ​മാ​ധാ​ന​വും, രോ​ഗ​മു​ക്തി​യും കൈ​വ​രു​ന്ന​തി​ന് ജാ​തി​മ​ത​ഭേ​ദ​മ​ന്യേ എ​ല്ലാ ആ​രാ​ധ​ന​ല​യ​ങ്ങ​ളി​ലും പ്രേ​വേ​ശി​ക്കു​ന്ന​തി​നും പ്രാ​ര്‍​ഥി​ക്കു​ന്ന​തി​നു​മു​ള്ള അ​നു​വാ​ദം ന​ല്‍​ക​ണം.
സാ​നി​റ്റൈ​സ​ര്‍, മാ​സ്‌​ക്, സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ച് എ​ല്ലാ​വ​ര്‍​ക്കും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ ദ​ര്‍​ശ​ന​ത്തി​നും പ്രാ​ര്‍​ത്ഥ​ന​യ്ക്കു​മു​ള്ള അ​വ​സ​രം അ​ടി​യ​ന്ത​ര​മാ​യും സ്ഥി​ര​മാ​യും ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് രാ​ധാ​കൃ​ഷ്ണ​ന്‍ ന​മ്പു​തി​രി പ​റ​ഞ്ഞു.