ജി​ല്ല​യി​ൽ 638 പേ​ർ​ക്ക് കോ​വി​ഡ്; 844 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Sunday, June 20, 2021 10:41 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ഇ​ന്ന​ലെ 638 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 844 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 8.38 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 624 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 14 പേ​രു​ടെ സ​മ്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ആ​കെ 183145 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 9269 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.
236 പേ​ർ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലും 1652 പേ​ർ സി​എ​ഫ്എ​ൽ​റ്റി​സി​ക​ളി​ലും ചി​കി​ത്സ​യി​ലു​ണ്ട്. 6297 പേ​ർ വീ​ടു​ക​ളി​ൽ ഐ​സൊ​ലേ​ഷ​നി​ലും ക​ഴി​യു​ന്നു. 196 പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 521 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ടു.
1842 പേ​ർ നി​രീ​ക്ഷ​ണ​ത്തി​നു നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടു. ആ​കെ 28616 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു. 7605 സാ​മ്പി​ളു​ക​ളാ​ണ് ഞാ​യ​റാ​ഴ്ച പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്.
ജി​ല്ല​യി​ൽ ലോ​ക്ക്ഡൗ​ൺ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 39 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 18 പേ​രെ അ​റ​സ്റ്റും ചെ​യ്തു. ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച​തി​ന് ആ​റു​പേ​ർ​ക്കെ​തി​രെ​യും മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 457 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യാ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 351 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു. 37328 പേ​രെ താ​ക്കീ​തു​ചെ​യ്തും വി​ട്ട​യ​ച്ചു. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ പു​റ​ത്തി​റ​ക്കി​യ 186 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.