കോ​ണ്‍​ക്രീ​റ്റ​ർ മി​ക്ച്ച​ർ വാ​ഹ​നം തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞു
Saturday, June 19, 2021 11:37 PM IST
എ​ട​ത്വ/അന്പലപ്പുഴ: പ​ട​ഹാ​രം പാ​ലം പ​ണി​ക്കാ​യി കോ​ണ്‍​ക്രീ​റ്റ് മി​ക്സിം​ഗു​മാ​യി പോ​യ കോ​ണ്‍​ക്രീ​റ്റ​ർ മി​ക്ച്ച​ർ ലോ​റി തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞു. ഡ്രൈ​വ​ർ ചാ​ടി ര​ക്ഷ​പ്പെ​ട്ട​തു കൊ​ണ്ട് അ​പ​ക​ടം ഒ​ഴി​വാ​യി. പ​ട​ഹാ​രം വൈ​ക്കം ക്ഷേ​ത്ര​ത്തി​നു സ​മീ​പം വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡി​ന്‍റെ തി​ട്ട​യി​ടി​ഞ്ഞ് ലോ​റി തോ​ട്ടി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. മാ​സ​ങ്ങ​ളാ​യി പൊ​ട്ടിക്കിട​ന്ന കു​ടി​വെ​ള്ള പെ​പ്പ് ന​ന്നാ​ക്കാ​ത്തതാ​ണ് അ​പ​ക​ടകാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. പൈ​പ്പ് പൊ​ട്ടി​യ​തി​നെത്തുട​ർ​ന്ന് റോ​ഡി​ൽ വ​ൻ കു​ഴി​യാ​ണ് രൂ​പ​പെ​ട്ടി​രി​ക്കു​ന്ന​ത്.