വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ വാ​യ​ന​പ​ക്ഷാ​ച​ര​ണ​ത്തി​നു തു​ട​ക്കം
Saturday, June 19, 2021 11:37 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ വാ​യ​ന​പ​ക്ഷാ​ച​ര​ണ​ത്തി​നു തു​ട​ക്കം. ലൈ​ബ്ര​റി കൗ​ൺ​സി​ൽ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ വ​കു​പ്പ്, ജി​ല്ലാ സാ​ക്ഷ​ര​താമി​ഷ​ൻ, കു​ടും​ബ​ശ്രീ മി​ഷ​ൻ, പി.​എ​ൻ.​ പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ, വി​വി​ധ സാ​ഹി​ത്യ സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ൾ, വി​വി​ധ വ​കു​പ്പു​ക​ൾ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.
ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ ന​ട​ത്തു​ന്ന വാ​യ​നപ​ക്ഷാ​ചാ​ര​ണ പ​രി​പാ​ടി​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പു​തി​യ​വി​ള ദേ​ശാ​ഭി​മാ​നി ഗ്ര​ന്ഥ​ശാ​ല​യി​ൽ സാം​സ്‌​കാ​രി​ക-​ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. വാ​യ​ന​യി​ലൂ​ടെ ശാ​സ്ത്രബോ​ധം വ​ള​ർ​ത്തു​ന്ന​തി​നു നൂ​ത​ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക ഉ​ന്ന​തി​യി​ൽ ഗ്ര​ന്ഥ​ശാ​ല​ക​ളും ഗ്ര​ന്ഥ​ശാ​ലാ പ്ര​സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ച പ​ങ്ക് വ​ലു​താ​ണ്. ഗ്ര​ന്ഥ​ശാ​ല​യി​ലൂ​ടെ​യു​ള്ള വാ​യ​ന സം​സ്‌​കാ​ര​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് പി.​എ​ൻ. പ​ണി​ക്ക​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് മു​ത​ൽ​ക്കൂ​ട്ടാ​യ​ത്. ശാ​സ്ത്ര​ബോ​ധം വ​ള​ർ​ത്തു​ന്ന വി​ധ​ത്തി​ലു​ള്ള വാ​യ​ന പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. ഇ​തി​നാ​യി സാം​സ്‌​കാ​രി​ക വ​കു​പ്പും വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ചേ​ർ​ന്ന് ഗ്ര​ന്ഥ​ശാ​ല​ക​ളി​ലൂ​ടെ നൂ​ത​ന​മാ​യ വാ​യ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
യു. ​പ്ര​തി​ഭ എം​എ​ൽഎ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലൈ​ബ്ര​റി കൗ​ൺ​സി​ൽ സം​സ്ഥാ​ന സ​മി​തി​യം​ഗം ജി. ​കൃ​ഷ്ണ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ലി​യാ​ർ എം. ​മാ​ക്കി​യി​ൽ പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​എ​സ്.​ താ​ഹ, മു​തു​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​അം​ബു​ജാ​ക്ഷി, കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് സി.​എ​ൻ.​എ​ൻ. ന​മ്പി, ക​ണ്ട​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന​കു​മാ​രി ത​യ്യി​ൽ, ലൈ​ബ്ര​റി കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ്രസം ഗിച്ചു.
പി.​എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ ന​ട​ത്തു​ന്ന പ​ക്ഷാ​ച​ര​ണ പ​രി​പാ​ടി​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം അ​രൂ​രി​ൽ കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ മ​ന്ത്രി പി. ​പ്ര​സാ​ദ് ഓ​ൺ​ലൈ​നി​ലൂ​ടെ നി​ർ​വ​ഹി​ച്ചു. നാ​ട്ടു​മ്പു​റ​ങ്ങ​ളി​ൽ ഗ്ര​ന്ഥ​ശാ​ല പ്ര​സ്ഥാ​ന​ത്തി​ന് ഊ​ടും പാ​വും നെ​യ്ത മ​നു​ഷ്യ​നാ​ണ് പി.​എ​ൻ പ​ണി​ക്ക​രെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ശാ​സ്ത്ര-​സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ രം​ഗ​ങ്ങ​ളി​ലേ​ക്ക് എ​ല്ലാ മ​നു​ഷ്യ​രേ​യും കൈ​പി​ടി​ച്ചു​യ​ർ​ത്തി കൊ​ണ്ടു​പോ​യ​തും പു​സ്ത​ക​ങ്ങ​ളാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
പി.​എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ വൈ​സ് ചെ​യ​ർ​മാ​ൻ എം. ​നാ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ദ​ലീ​മ ജോ​ജോ എം​എ​ൽ​എ, ഡോ. ​ബി​ജു സ്‌​ക​റി​യ വാ​യ​ന​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ഗാ​ന​ര​ച​യി​താ​വ് രാ​ജീ​വ് ആ​ലു​ങ്ക​ൽ, ബാ​ല​സാ​ഹി​ത്യ​കാ​ര​ൻ വ​യ​ലാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, മോ​ട്ടി​വേ​ഷ​ൻ സ്പീ​ക്ക​ർ ടോം ​ജോ​സ്, രാ​ജേ​ഷ് എ.​എ​സ്, ശി​ശു​ക്ഷേ​മ സ​മി​തി അം​ഗം കെ. ​നാ​സ​ർ, പി.​എ​ൻ.​പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ നാ​ട്ടു​വെ​ളി​ച്ചം പ്ര​താ​പ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
വി​ദ്യാ​ഭ്യാ​സ-​ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പും സാ​ക്ഷ​ര​ത മി​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ​ക്ഷാ​ച​ര​ണ പ​രി​പാ​ടി​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ വി.​ആ​ർ. ഷൈ​ല അ​ധ്യ​ക്ഷത വഹിച്ചു. ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് അ​ലി​യാ​ർ എം. ​മാ​ക്കി​യി​ൽ പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. നാ​ദി​യ നാ​സ​ർ വാ​യ​ന​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ എ. ​അ​രു​ൺ കു​മാ​ർ, പി.​എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ കോ-​ഓ​ഡി​നേ​റ്റ​ർ നാ​ട്ടു​വെ​ളി​ച്ചം പ്ര​താ​പ​ൻ, സാ​ക്ഷ​ര​താ മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ഡി​നേ​റ്റ​ർ കെ.​വി. ര​തീ​ഷ്, പു​ന്ന​പ്ര ജ്യോ​തി​കു​മാ​ർ, ദേ​വ​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ൺ​ലൈ​നാ​യി വാ​യ​ന​ദി​ന പ്ര​തി​ജ്ഞ​യെ​ടു​ത്തു. ജൂ​ലൈ ഏ​ഴു​വ​രെ​യാ​ണ് വാ​യ​ന പ​ക്ഷാ​ച​ര​ണം.