ട്രാ​ക്ട​ർ റോ​ഡ് നി​ർ​മിക്ക​ണ​മെ​ന്ന്
Tuesday, June 15, 2021 10:49 PM IST
മ​ങ്കൊ​ന്പ്: രാ​മ​ങ്ക​രി, എ​ട​ത്വാ പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പു​റ​ക്ക​രി-​പു​ല്ലാ​ങ്ക​രി പാ​ട​ശേ​ര​ത്തി​ലൂ​ടെ ട്രാ​ക്ട​ർ റോ​ഡ് നി​ർ​മിക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് കൃ​ഷി മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി​യ​താ​യി വെ​ളി​യ​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തംഗം പ്ര​മോ​ദ് ച​ന്ദ്ര​ൻ അ​റി​യി​ച്ചു. 400 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള പാ​ട​ശേ​ര​ത്തി​ലേ​ക്കു​ള്ള വി​ത്തും വ​ള​വും ക​ർ​ഷ​ക​ർ ത​ല​ച്ചു​മ​ടാ​യി​ട്ടാ​ണ് കൊ​ണ്ടു പോ​കു​ന്ന​ത്. അ​തു​പോ​ലെ കൊ​യ്ത്തു ക​ഴി​ഞ്ഞാ​ൽ നെ​ല്ലു​സം​ഭ​ര​ണ​ത്തി​നും ദി​വ​സ​ങ്ങ​ൾ വേ​ണ്ടി​വ​രു​ന്നു. പാ​ട​ശേ​ര​ത്തി​ന്‍റെ ന​ടു​വി​ലൂ​ടെ ഒ​രു ട്രാ​ക്ട​ർ റോ​ഡ് നി​ർ​മിച്ച് ന​ൽ​കി​യാ​ൽ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​ര​മാ​കും. ക​ർ​ഷ​ക​രു​ടെ ദീ​ർ​ഘ​നാ​ള​ത്തെ ആ​വ​ശ്യ​ത്തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ആ​വി​ശ്യ​പ്പെ​ടു​ന്നു.

സ്വീ​ക​ര​ണം ന​ല്കി

ആ​ല​പ്പു​ഴ: മൃ​ഗസം​ര​ക്ഷ​ണ ക്ഷീ​രവ​കു​പ്പ് മ​ന്ത്രി ജെ. ​ചി​ഞ്ചുറാ​ണി​ക്ക് സി​പി​ഐ ജി​ല്ലാ കൗ​ണ്‍​സി​ൽ ഓ​ഫീ​സി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ്, എ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.