കടക്കരപ്പള്ളി പഞ്ചായത്തിൽ വി​ത്തു​ക​ൾ വി​ത​ര​ണം ചെ​യ്തു
Monday, June 14, 2021 10:00 PM IST
ആ​ല​പ്പു​ഴ: "ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ പ​ച്ച​ക്ക​റി വി​ത്തു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ​ച്ച​ക്ക​റി വി​ത്തു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ചി​ങ്കു​ത​റ നി​ർ​വ​ഹി​ച്ചു. കൃ​ഷി ഓ​ഫീസി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തി അ​നി​ൽ​കു​മാ​ർ, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ​ൽ. ലി​നി, കൃ​ഷി ഓ​ഫീ​സ​ർ സി​ന്ധു.​എം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

നി​ല്പ് സ​മ​രം
ന​ട​ത്തി

പു​ന്ന​പ്ര: മു​ട്ടി​ൽ വ​നം​കൊ​ള്ള​യി​ൽ ജു​ഡീ​ഷൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് പു​ന്ന​പ്ര കി​ഴ​ക്ക്‌ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ല്പ് സ​മ​രം സം​ഘ​ടി​പ്പി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. സു​ബാ​ഹു സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഹ​സ​ൻ എം. ​പൈ​ങ്ങാ​മ​ഠം അ​ധ്യക്ഷ​ത വ​ഹി​ച്ചു. പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ പു​ത്ത​ൻ​മ​ഠം, കെ.​എ​ച്ച്. അ​ഹ​മ്മ​ദ്, ശ​ശി​കു​മാ​ർ ചേ​ക്കാ​ത്ര, പി.​എ. കു​ഞ്ഞു​മോ​ൻ, ശ്രീ​ജ സ​ന്തോ​ഷ്, വി​ഷ്ണു​പ്ര​സാ​ദ്, ജി. ​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.