വ്യാ​പാ​രി​ക​ള്‍ ക​ട​ക​ള്‍ അ​ട​ച്ച് ധ​ര്‍​ണ ന​ട​ത്തി
Monday, June 14, 2021 9:57 PM IST
എ​ട​ത്വ: തു​ട​ര്‍​ച്ച​യാ​യ ലോ​ക്ഡൗ​ണ്‍ മൂ​ലം ത​ക​ര്‍​ന്ന​ടി​ഞ്ഞ വ്യാ​പാ​ര മേ​ഖ​ല​യും ദു​രി​ത​ത്തി​ലാ​യ വ്യാ​പാ​രി​ക​ളെ​യും ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ ന​യ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചും വ്യാ​പാ​രി​ക​ളു​ടെ നി​ല​നി​ല്‍​പി​നാ​ധാ​ര​മാ​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചും കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ആ​ഹാ​ന​പ്ര​കാ​രം എ​ട​ത്വ​യി​ല്‍ ക​ട​യ​ട​പ്പ് സ​മ​ര​വും ക​ട​ക​ള്‍​ക്ക് മു​ന്നി​ലാ​യി അ​ക​ലം പാ​ലി​ച്ച് വ്യാ​പാ​രി​ക​ള്‍ ര​ണ്ടു മ​ണി​ക്കൂ​ർ ധ​ര്‍​ണ​യും ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് കോ​ശി കു​ര്യ​ന്‍ മാ​ലി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എം.​സി. ജോ​സ്, ട്ര​ഷ​റ​ര്‍ ജോ​ണ്‍​സ​ണ്‍ എം. ​പോ​ൾ, ജി​ല്ലാ കൗ​ണ്‍​സി​ല്‍ അം​ഗം ജോ​സു​കു​ട്ടി ക​ള​ങ്ങ​ര എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് എ​ല്ലാ ക​ട​ക​ളും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ക, ലോ​ക്ഡൗ​ണി​ല്‍ തു​റ​ക്കാ​തി​രു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ട​ക ഒ​ഴി​വാ​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക, പോ​ലീ​സി​ന്‍റെ​യും സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രു​ടെ​യും അ​ന്യാ​യ​മാ​യ ക​ട​ന്നു​ക​യ​റ്റം അ​വ​സാ​നി​പ്പി​ക്കു​ക, ഹോ​ട്ട​ലു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ച് ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള അ​നു​മ​തി ന​ല്‍​കു​ക. വ്യാ​പാ​രി​ക​ള്‍​ക്ക് പ്ര​ത്യേ​ക പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കു​ക, വൈ​ദ്യു​തി ബി​ല്ലി​ലെ ലോ​ക്ഡൗ​ണ്‍ കാ​ല​ത്തെ ഫി​ക്‌​സ​ഡ് ചാ​ര്‍​ജ് ഒ​ഴി​വാ​ക്കു​ക, ലോ​ക്ഡൗ​ണ്‍ കാ​ല​ത്തെ ഓ​ണ്‍​ലൈ​ന്‍ വ്യാ​പാ​രം നി​രോ​ധി​ക്കു​ക, ബാ​ങ്ക് വാ​യ്പ​ക​ള്‍​ക്ക് മോ​റോ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്കു​ക​യും പ​ലി​ശ​യും പി​ഴ​പ്പ​ലി​യും ഒ​ഴി​വാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ക​ട​യ​ട​പ്പ് സ​മ​ര​വും ധ​ര്‍​ണ​യും.
കാ​യം​കു​ളം: ക​ട​യ​ട​പ്പ് സ​മ​രം കാ​യം​കു​ള​ത്ത് പൂ​ർ​ണം. പ​ട്ട​ണ​ത്തി​ൽ ക​ട​ക​ൾ പൂ​ർ​ണ​മാ​യി അ​ട​ഞ്ഞു​കി​ട​ന്നു. വ്യാ​പാ​രി​ക​ൾ ന​ഗ​ര​സ​ഭ​യ്ക്ക് മു​മ്പി​ൽ നി​ൽ​പു​സ​മ​രം ന​ട​ത്തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി​നി​ൽ സ​ബാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​എം. ഷ​രീ​ഫ് ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എം. ജോ​സ​ഫ്, മ​ധു വി. ​കെ, അ​ബു ജ​ന​ത, എ. ​എ​ച്ച്. എം. ​ഹു​സൈ​ൻ, സ​ജു മ​റി​യം, നാ​ഗ​ൻ രാ​ജാ​സ്‌, ഇ. ​എ​സ്. കെ ​പൂ​ക്കു​ഞ്ഞ്, അ​സീം നാ​സ​ർ, അ​നീ​സ് മം​ഗ​ല്യ, സ​ജീ​ദ്, ബി​നി​ൽ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ചേ​ര്‍​ത്ത​ല: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ചേ​ർ​ത്ത​ല യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ര്‍​ത്ത​ല​യി​ല്‍ സ​മ്പൂ​ർ​ണ ക​ട​യ​ട​പ്പ് സ​മ​രം ന​ട​ത്തി. യൂ​ണി​റ്റ് ര​ക്ഷാ​ധി​കാ​രി ഇ.​ജെ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ മ​ജീ​ദ് അ​ൽ ഫ​ലാ​ഹ്, സു​രേ​ന്ദ്ര​ൻ പി​ള്ള, സെ​ക്ര​ട്ട​റി റെ​ജി ജോ​സ​ഫ്, ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.