എ​സ്ഡി ​കോ​ള​ജ് പ്ലാ​റ്റി​നം ജൂ​ബി​ലി നി​റ​വി​ൽ
Monday, June 14, 2021 9:57 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യു​ടെ ക​ലാ​ല​യ​പ്പെ​രു​മ​യ്ക്ക് 75ാം പി​റ​ന്നാ​ൾ മ​ധു​രം. 2021 ജൂ​ൺ 20 മു​ത​ൽ ഒ​രു വ​ർ​ഷം നീ​ളു​ന്ന ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​നാ​ത​ന​ധ​ർ​മ ക​ലാ​ല​യം ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. പാ​ർ​ഥ​സാ​ര​ഥി അ​യ്യ​ങ്കാ​രു​ടെ​യും സു​ന്ദ​ര​രാ​ജ നാ​യി​ഡു​വി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ 1946 ജൂ​ൺ 20 ന് ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച സ​നാ​ത​ന ധ​ർ​മ ക​ലാ​ല​യം കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള ആ​ദ്യ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജാ​ണ്. സ​ർ സി.​പി. രാ​മ​സ്വാ​മി അ​യ്യ​രാ​യി​രു​ന്നു കോ​ള​ജി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ൽ നാ​ക് എ ​പ്ല​സ് നേ​ടു​ന്ന ആ​ദ്യ കോ​ള​ജ് എ​ന്ന ഖ്യാ​തി​യും ഈ ​ക​ലാ​ശാ​ല​യ്ക്കു സ്വ​ന്തം. പ്ലാ​റ്റി​നം ജൂ​ബി​ലി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി​യും ച​ല​ച്ചി​ത്ര​താ​ര​വു​മാ​യ കു​ഞ്ചാ​ക്കോ ബോ​ബ​ൻ 16 ന് ​നി​ർ​വ​ഹി​ക്കും. ഫേ​സ് ബു​ക്ക് ലൈ​വാ​യി രാ​വി​ലെ കൃ​ത്യം 11ന് ​ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലാ​ണ് പ്ര​കാ​ശ​ന​ച്ച​ട​ങ്ങ്. പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​തീ​കാ​ത്മ​ക​മാ​യ ഉ​ദ്ഘാ​ട​നം 20 ന് ​ന​ട​ക്കും. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ട് നി​ല​വി​ള​ക്ക് തെ​ളി​യി​ച്ച് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ് ന​ട​ത്തും. വെ​ബി​നാ​ർ പ​ര​മ്പ​ര​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ക്കാ​ദ​മി​ക പ​രി​പാ​ടി​ക​ൾ ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്നു.
കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ശേ​ഷം വി​പു​ല​മാ​യ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​വി.​പി. മ​ഹാ​ദേ​വ​ൻ പി​ള്ള, എ​സ്ഡി​വി പ്ര​സി​ഡ​ന്‍റ് എ​സ്. മ​ഹാ​ദേ​വ​ൻ എ​ന്നി​വ​ർ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​ക​ളാ​യും കോ​ള​ജ് മാ​നേ​ജ​ർ പി.​കൃ​ഷ്ണ​കു​മാ​ർ ചെ​യ​ർ​മാ​നാ​യും കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​പി.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ പി​ള്ള ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും ഡോ. ​ജി. നാ​ഗേ​ന്ദ്ര പ്ര​ഭു കോ-​ഓ​ർ​ഡി​നേ​റ്റ​ർ, ഡോ. ​ഇ. കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി, ഡോ. ​എ​സ്. അ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ ജോ. ​കോ ഓ​ർ​ഡി​നേ​റ്റേ​ർ​മാ​രാ​യു​മാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കു​ന്ന​ത്. എ​സ്ഡി​വി സെ​ക്ര​ട്ട​റി ആ​ർ. കൃ​ഷ്ണ​ൻ, മ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ട്ര​സ്റ്റ് അം​ഗ​ങ്ങ​ൾ, പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ര​ട​ങ്ങു​ന്ന 75 അം​ഗ സം​ഘാ​ട​ക സ​മി​തി​യും രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.