കാ​റ്റി​ല്‍ വീ​ട് ത​ക​ര്‍​ന്നു
Saturday, June 12, 2021 11:59 PM IST
എ​ട​ത്വ: ശ​ക്ത​മാ​യ കാ​റ്റി​ലും പേ​മാ​രി​യി​ലും വീ​ട് ത​ക​ര്‍​ന്നു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് 15-ാം വാ​ര്‍​ഡി​ല്‍ പാ​ക്ക​ളി​ല്‍ വീ​ട്ടി​ല്‍ ശ​ശി​യു​ടെ വീ​ടാ​ണ് ത​ക​ര്‍​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ ഉ​ണ്ടാ​യ കാ​റ്റി​ലും മ​ഴ​യി​ലു​മാ​ണ് വീ​ട് ത​ക​ര്‍​ന്ന​ത്. വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര ഭാ​ഗി​ക​മാ​യി കാ​റ്റി​ല്‍ പ​റ​ന്നു​പോ​വു​ക​യും തൊ​ട്ട​ടു​ത്തു​ള്ള വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യി​ല്‍ ചെ​യ്തി​ട്ടു​ള്ള റൂ​ഫി​നാ​യി കോ​ണ്‍​ക്രീ​റ്റ് ചെ​യ്തു​റ​പ്പി​ച്ച തു​ണു​ക​ളും ഷി​റ്റു​ക​ളും പ​റ​ന്ന് വീ​ണു​മാ​ണ് ശ​ശി​യു​ടെ വീ​ട് ന​ശി​ച്ച​ത് അ​ത്ഭു​ത​ക​ര​മാ​യാ​ണ് ശ​ശി​യും ഭാ​ര്യ ഉ​ഷ​യും അ​പ​ക​ട​ത്തി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഭ​വ​ന​പ​ദ്ധ​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി കാ​ത്തി​രി​ക്കു​ക​യാ​ണ് കു​ടും​ബം.