കാ​മ​ധേ​നു പ​ദ്ധ​തി​യി​ലേ​ക്ക് സ​ഹാ​യം
Friday, June 11, 2021 9:56 PM IST
ആ​ല​പ്പു​ഴ: ക​റ​വപ്പശു​വി​നെ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് മു​ഖാ​ന്തരം ന​ൽ​കു​ന്ന പ​ദ്ധ​തി​ക്ക് തു​റ​വൂ​രി​ലും തു​ട​ക്കം. ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കൊ​രു കൈ​ത്താ​ങ്ങ് എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ "കൈ​ത്താ​ങ്ങി​നൊ​രു കാ​മ​ധേ​നു' എ​ന്ന പേ​രി​ൽ സ​മാ​ശ്വാ​സ പ​ദ്ധ​തി​യാ​ണ് ക്ഷീ​ര വ​കു​പ്പ് തു​ട​ങ്ങി​യി​ട്ടു​ള്ള​ത്. ഇ​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി ജൂ​ൺ 4ന് ​ചെ​ങ്ങ​ന്നൂ​ർ ബ്ലോ​ക്കി​ലെ വെ​ൺ​മ​ണി ക്ഷീ​ര സം​ഘ​ത്തി​ലെ ക്ഷീ​ര ക​ർ​ഷ​ക​യാ​യ ശാ​ലി​നി​ക്ക് ക​റ​വ​പ്പ​ശു​വി​നെ​യും കി​ടാ​വി​നെ​യും ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞദി​വ​സ​ങ്ങ​ളി​ലെ പ്ര​കൃ​തി​ക്ഷോ​ഭം മൂ​ലം പ​ശു​വി​നെ ന​ഷ്ട​പ്പെ​ട്ട പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്കി​ലെ തു​റ​വൂ​ർ നോ​ർ​ത്ത് ക്ഷീ​ര സം​ഘ​ത്തി​ലെ അം​ഗ​മാ​യ പ്ര​വീ​ണ​യ്ക്ക് അ​മേ​രി​ക്ക​യി​ൽ ജോ​ലി ചെ​യ്യു​ന്ന സി​നു​പോ​ളും കു​ടും​ബ​വും സ്‌​പോ​ൺ​സ​ർ ചെ​യ്ത പ​ശു​വി​നെ​യും കി​ടാ​വി​നെ​യും ന​ൽ​കി​ക്കൊ​ണ്ട് തു​റ​വൂ​ർ നോ​ർ​ത്ത് ക്ഷീ​ര​സം​ഘം പ​രി​സ​ര​ത്ത് അ​രൂ​ർ എം​എ​ൽ​എ ദ​ലീ​മ ജോ​ജോ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​ം നി​ർ​വ​ഹി​ച്ചു.