മ​ന്ത്രി​യും ക​ള​ക്ട​റും ഇ​ട​പെ​ട്ടു; പു​റ​മ്പോ​ക്കി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​ര​ന് അഭയം
Friday, June 11, 2021 9:56 PM IST
ആ​ല​പ്പു​ഴ: ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളാ​ൽ ജീ​വി​തം വ​ഴി​മു​ട്ടി​യ ഭി​ന്ന​ശേ​ഷി​ക്കാ​ര​ന് ആ​ശ്വാ​സ​മേ​കി ജി​ല്ലാ ഭ​ര​ണ​കൂ​ട​വും സാ​മൂ​ഹി​ക​നീ​തി വ​കു​പ്പും. ചേ​ർ​ത്ത​ല​യി​ൽ റെ​യി​ൽ​വേ പു​റ​മ്പോ​ക്കി​ലെ ത​ട്ടു​ക​ട​യി​ൽ അ​ന്തി​യു​റ​ങ്ങി​യി​രു​ന്ന ശാ​രീ​രി​ക അ​വ​ശ​ത​യു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ​ക്കു​റി​ച്ച് അ​റി​ഞ്ഞ മ​ന്ത്രി പി. ​പ്ര​സാ​ദ് ഇ​ട​പെ​ട്ടാ​ണ് സ​ർ​ക്കാ​രി​ന്‍റെ സം​ര​ക്ഷ​ണ​മൊ​രു​ക്കി​യ​ത്. ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്‌​സാ​ണ്ട​റോ​ടും ജി​ല്ലാ സാ​മൂ​ഹി​ക​നീ​തി ഓ​ഫീ​സ​റോ​ടും ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി.

ജി​ല്ലാ സാ​മൂ​ഹി​ക നീ​തി ഓ​ഫീ​സ​ർ എ.​ഒ. അ​ബീ​നി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സാ​മൂ​ഹി​ക-​സ​ന്ന​ദ്ധ​സേ​ന പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ത്ത​ല​യി​ലെ​ത്തി ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ ഏ​റ്റെ​ടു​ത്ത് കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കും ആ​വ​ശ്യ​മാ​യ വൈ​ദ്യ​സ​ഹാ​യ​ത്തി​നു​മാ​യി ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
എ​ട്ടു വ​ർ​ഷം മു​ൻ​പ് ഇ​ടു​ക്കി​യി​ൽനി​ന്ന് ചേ​ർ​ത്ത​ല​യി​ലെ​ത്തി വീ​ൽ ചെ​യ​റി​ൽ ലോ​ട്ട​റി ക​ച്ച​വ​ടം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ൾ. സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​ത്ത​തി​നാ​ൽ റെ​യി​ൽ​വേ പു​റ​മ്പോ​ക്കി​ലെ ത​ട്ടു​ക​ട​യി​ലാ​ണ് അ​ന്തി​യു​റ​ങ്ങി​യി​രു​ന്ന​ത്. കാ​ലി​ലുണ്ടാ​യ മു​റി​വും ശാ​രീ​രി​ക അ​വ​ശ​ത​യും മൂ​ലം കി​ട​പ്പി​ലാ​യ ഇ​ദ്ദേ​ഹ​ത്തി​നു സ​മീ​പവാ​സി​ക​ളാ​ണ് ഭ​ക്ഷ​ണം ന​ൽ​കി​യി​രു​ന്ന​ത്.