ഗൃ​ഹ​വാ​സ പ​രി​ച​ര​ണ കേ​ന്ദ്രം ഉദ്ഘാടനം ഇന്ന്
Thursday, June 10, 2021 10:14 PM IST
ആ​ല​പ്പു​ഴ: മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് ഗൃ​ഹ​വാ​സ പ​രി​ച​ര​ണ കേ​ന്ദ്രം ഇ​ന്നു​തു​റ​ക്കും. ഗൃ​ഹ​വാ​സ പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം രാ​വി​ലെ 10.30ന് ​പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. ക​ണി​ച്ചു​കു​ള​ങ്ങ​ര സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള ഗൃ​ഹ​വാ​സ പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ൽ 50 കി​ട​ക്ക​ക​ളാ​ണു​ള്ള​ത്. ന​ഴ്‌​സു​മാ​രു​ടെ​യും സ​ന്ന​ദ്ധ​സേ​വ​ക​രു​ടെ​യും സേ​വ​ന​വും ഇ​വി​ടെ​യു​ണ്ടാ​കും.

ഒ​പി ബ​ഹി​ഷ്ക​രി​ച്ചു

ചെ​ങ്ങ​ന്നൂ​ർ: മാ​വേ​ലി​ക്ക​ര​യി​ൽ ഡ്യൂ​ട്ടി ഡോ​ക്ട​റെ മ​ർ​ദി​ച്ച പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ചെ​ങ്ങ​ന്നൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി ഡോ​ക്ട​ർ​മാ​ർ ഇ​ന്ന​ലെ രാ​വി​ലെ ഒ​രു മ​ണി​ക്കൂ​ർ ഒ​പി ബ​ഹി​ഷ്ക​രി​ച്ചു. 14ന് ​ആ​ണ് സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ അ​ഭി​ലാ​ഷ് ആ​ർ. ച​ന്ദ്ര​ൻ ഡ്യൂ​ട്ടി ഡോ​ക്ട​റെ മ​ർ​ദി​ച്ച​ത്. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് എ​തി​രെ​യു​ള്ള അ​ക്ര​മം സാ​ക്ഷ​ര കേ​ര​ള​ത്തി​ന് സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അ​പ​ച​യ​മാ​ണെ​ന്ന് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് കെ​ജി​എം​ഒ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​മാ​യ ആ​ശു​പ​ത്രി ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​രാ​ജീ​വ് കു​മാ​ർ പ​റ​ഞ്ഞു. ഡോ. ​ഡാ​ർ​വി​ൻ, ഡോ. ​രാ​ജീ​വ്, ഡോ. ​ജി​തേ​ഷ്, ഡോ. ​ജി​ന്‍റു, ഡോ. ​കു​രു​വി​ള ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.