11 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍, 73 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു
Saturday, May 15, 2021 10:14 PM IST
ആ​ല​പ്പു​ഴ: ക​ന​ത്ത ​മ​ഴ​യും ക​ട​ല്‍​ക്ഷോ​ഭ​വുംമൂ​ലം ദു​രി​ത​ത്തി​ലാ​യ​വ​രെ മാ​റ്റി​പ്പാ​ര്‍​പ്പി​ക്കു​ന്ന​തി​ന് ജി​ല്ല​യി​ല്‍ വി​വി​ധ താ​ലൂ​ക്കു​ക​ളി​ലാ​യി 11 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ന്നെന്നു ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​അ​ല​ക്സാ​ണ്ട​ര്‍ പ​റ​ഞ്ഞു. 73 കു​ടും​ബ​ങ്ങ​ളി​ലെ 219 പേ​രെ​യാ​ണ് ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ര്‍​പ്പി​ച്ച​ത്. ഇതിൽ 89 പു​രു​ഷ​ന്മാ​രും 87 സ്ത്രീ​ക​ളും 43 കു​ട്ടി​ക​ളു​മു​ണ്ട്.

ചേ​ര്‍​ത്ത​ല താ​ലൂ​ക്കി​ല്‍ ര​ണ്ടു​ദു​രി​താ​ശ്വാ​സക്യാ​മ്പു​ക​ളാ​ണു​ള്ള​ത്. ത​ങ്കി സെ​ന്‍റ് ജോ​ര്‍​ജ് എ​ല്‍​പി​എ​സി​ലെ ക്യാ​മ്പി​ല്‍ 20 കു​ടും​ബ​ങ്ങ​ളാ​ണു​ള്ള​ത്. 25 പു​രു​ഷ​ന്മാരും എ​ട്ടു​ സ്ത്രീ​ക​ളും അ​ട​ക്കം 33 പേ​രു​ണ്ട്. മാ​രാ​രി​ക്കു​ളം വ​ട​ക്ക് ചേ​ന്ന​വേ​ലി സെ​ന്‍റ് തോ​മ​സ് എ​ല്‍​പി​എ​സി​ല്‍ മൂ​ന്നു​ കു​ടും​ബ​ങ്ങ​ളി​ലെ 12 പേ​രാ​ണു​ള്ള​ത്. മാ​വേ​ലി​ക്ക​ര താ​ലൂ​ക്കി​ല്‍ ര​ണ്ടു​ ക്യാ​മ്പു​ക​ളാ​ണ് തു​റ​ന്ന​ത്. മാ​വേ​ലി​ക്ക​ര താ​മ​ര​ക്കു​ളം ചാ​ത്തി​യ​റ ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി​എ​സി​ല്‍ എ​ട്ടു കു​ടും​ബ​ങ്ങ​ളി​ലെ 23 പേ​രും മാ​വേ​ലി​ക്ക​ര ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു​പേ​രു​മാ​ണു​ള്ള​ത്.

അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്കി​ല്‍ നാ​ലു ക്യാ​മ്പു​ക​ളാ​ണു​ള്ള​ത്. അ​മ്പ​ല​പ്പു​ഴ പു​ന്ത​ല എ​സ്‌വി​എ​സ് ക​ര​യോ​ഗ​ത്തി​ല്‍ ഏ​ഴു കു​ടും​ബ​ങ്ങ​ളി​ലെ 26 പേ​രു​ണ്ട്. പു​റ​ക്കാ​ട് എ​കെ​ഡി​എ​സി​ലെ ക്യാ​മ്പി​ല്‍ നാ​ലു​ കു​ടും​ബ​ങ്ങ​ളി​ലെ 17 പേ​രാ​ണു​ള്ള​ത്. ക​രൂ​ര്‍ കോ​വി​ല്‍​പ​റ​മ്പി​ലെ ക്യാ​മ്പി​ല്‍ ആ​റു കു​ടും​ബ​ങ്ങ​ളി​ലെ 23 പേ​രും പു​ന്ന​പ്ര ഗ​വ​ണ്‍​മെ​ന്‍റ് സി​വൈ​എം​എ സ്കൂ​ളി​ല്‍ ഏ​ഴു​ കു​ടും​ബ​ങ്ങ​ളി​ലെ 26 പേ​രു​മു​ണ്ട്. കാ​ര്‍​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കി​ല്‍ മൂ​ന്നു ക്യാ​മ്പാ​ണു​ള്ള​ത്. തൃ​ക്കു​ന്ന​പ്പു​ഴ പു​തി​യാ​ങ്ക​ര വാ​ഫി അ​റ​ബി​ക് കോ​ള​ജി​ലെ ക്യാ​മ്പി​ല്‍ അ​ഞ്ചു​ കു​ടും​ബ​ങ്ങ​ളി​ലെ 19 പേ​രും ആ​റാ​ട്ടു​പു​ഴ അ​ഴീ​ക്ക​ല്‍ സു​ബ്ര​ഹ‌്മ​ണ്യ ക്ഷേ​ത്രം കെ​ട്ടി​ട​ത്തി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ ര​ണ്ടു​ പേ​രും മം​ഗ​ലം ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി​എ​സി​ലെ ക്യാ​മ്പി​ല്‍ 11 കു​ടും​ബ​ങ്ങ​ളി​ലെ 33 പേ​രു​മു​ണ്ട്.

കൂ​ടാ​തെ ജി​ല്ല​യി​ല്‍ 16 ഭ​ക്ഷ​ണ​വി​ത​ര​ണ ക്യാ​മ്പു​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 549 കു​ടും​ബ​ങ്ങ​ളി​ലെ 1887 പേ​ര്‍​ക്കാ​ണ് ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​ത്. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക്, പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ​ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഭ​ക്ഷ​ണ​വി​ത​ര​ണ ക്യാ​മ്പു​ക​ള്‍ ആ​രം​ഭി​ച്ച​ത്.