ജ​ന​ജീ​വി​തം ദു​ഃസഹ​മാ​ക്കി മ​ഴ​യും വൈ​ദ്യു​തി​മു​ട​ക്ക​വും
Saturday, May 15, 2021 10:14 PM IST
അ​മ്പ​ല​പ്പു​ഴ: ശ​ക്ത​മാ​യ മ​ഴ​യും വൈ​ദ്യു​തി മു​ട​ക്ക​വും ജ​ന​ജീ​വി​തം ദു​ഃസ​ഹ​മാ​ക്കി. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കു ശേ​ഷ​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ല്‍ പ​ല​യി​ട​ത്തും വൈ​ദ്യു​തക​മ്പി​ക​ള്‍ പൊ​ട്ടി​വീ​ണ് വൈ​ദ്യു​തിവിതരണം നി​ല​ച്ച​തോ​ടെ ജ​നം കൂ​ടു​ത​ല്‍ ദു​രി​ത​ത്തി​ലാ​കു​ക​യാ​യി​രു​ന്നു. ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ത​ക​രാ​റി​ലാ​യ വൈ​ദ്യു​തബ​ന്ധം ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് ഭാ​ഗി​ക​മാ​യെ​ങ്കി​ലും പു​നഃ​സ്ഥാ​പി​ക്കാ​നാ​യ​ത്. വൈ​ദ്യു​തി​യി​ല്ലാ​തെവ​ന്ന​തോ​ടെ പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ള്‍​ക്കുപോ​ലും വെ​ള്ള​മി​ല്ലാ​തെ ജ​നം വ​ല​ഞ്ഞു. ഇ​തോ​ടെ പ​ല​രും ആ​ര്‍​ഒ പ്ലാ​ന്‍റുു​ക​ളെ​യാ​ണ് ആ​ശ്ര​യി​ച്ച​ത്.

എ​ന്നാ​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​ദ്യു​തി നി​ല​ച്ച​തോ​ടെ ആ​ര്‍​ഒ പ്ലാന്‍റുക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​വും നി​ല​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യു​മ​ട​ക്കം മൊ​ബൈ​ല്‍ ഫോ​ണു​ക​ളു​ടെ ചാ​ര്‍​ജ് തീ​ര്‍​ന്ന​തോ​ടെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ഏ​കോ​പി​പ്പിക്കു​ന്ന​തി​നും ത​ട​സ​മാ​യി. ദേ​ശീ​യപാ​ത​യ്ക്ക​രി​കി​ല്‍​ത്ത​ന്നെ നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ൽ വൈ​ദ്യു​തപോ​സ്റ്റു​ക​ളും ക​മ്പി​ക​ളും ഒ​ടി​ഞ്ഞുവീ​ണു. ഇ​തോ​ടെ വൈ​ദ്യു​തിബോ​ര്‍​ഡി​ന് ഒ​രു ദി​വ​സം കൊ​ണ്ട് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണു ണ്ടായത്.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​ഴ​യ്ക്കു ശ​മ​ന​മാ​യെ​ങ്കി​ലും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് വെ​ള്ള​മി​റ​ങ്ങി​യി​ട്ടി​ല്ല. ക​ട​ല്‍​ക്ഷോ​ഭം ഇ​ന്ന​ലെ​യും മാ​റ്റ​മി​ല്ലാ​തെ തു​ട​ര്‍​ന്നു. പ​ല കു​ടും​ബ​ങ്ങ​ളും ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റാ​ൻ ത​യാ​റാ​യി​ട്ടി​ല്ല.