ബി​രു​ദ​വി​ദ്യാ​ർ​ഥി​യു​ടെ മീ​ൻ​കു​ള​ത്തി​ൽ സാമൂഹ്യവിരുദ്ധർ വി​ഷം ക​ല​ക്കി
Friday, May 14, 2021 10:42 PM IST
എ​ട​ത്വ: ബി​രു​ദവി​ദ്യാ​ർ​ഥി പ​ഠ​ന​ത്തോ​ടൊ​പ്പം ന​ട​ത്തി​യ മീ​ൻവ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ത്തി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ വി​ഷം ക​ല​ക്കി. വി​ള​വെ​ടു​പ്പി​നു ത​യാ​റാ​യ നൂ​റു​ക​ണ​ക്കി​നു ക​രി​മീ​നു​ക​ൾ ച​ത്തു​പൊ​ങ്ങി​യതുക​ണ്ടു നെ​ഞ്ചുത​ക​ർ​ന്നു നി​ൽ​ക്കു​ക​യാ​ണ് ഈ ​യു​വാ​വ്. എ​ട​ത്വ കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി കു​ഴി​വേ​ലി​ക്കളം ഷാ​രോ​ണി​ന്‍റെ മ​ത്സ്യ​ക്കു​ള​ത്തി​ലാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ഇ​ന്ന​ലെ രാ​ത്രി വി​ഷം ക​ല​ക്കി​യ​ത്. പ​ഠ​ന​ത്തി​നും മ​റ്റു കാ​ര്യ​ങ്ങ​ൾ​ക്കും വീ​ട്ടു​കാ​രെ ബു​ദ്ധി​മു​ട്ടി​ക്കാ​തെ സ്വ​ന്തം നി​ല​യ്ക്കു വ​രു​മാ​നം ക​ണ്ടെ​ത്ത​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ഠ​ന​ത്തി​നി​ട​യ്ക്കു സ​മ​യം ക​ണ്ടെ​ത്തി ച​ങ്ങ​ങ്ക​രി-​പ​ച്ച സ്വ​ദേ​ശി ഷാ​രോ​ണ്‍ മ​ത്സ്യ​ക്കൃ​ഷി തു​ട​ങ്ങി​യ​ത്.

മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ ക​ടം എ​ടു​ത്തു കു​ള​വും മ​റ്റും വൃ​ത്തി​യാ​ക്കി ക​രി​മീ​ൻ കു​ഞ്ഞു​ങ്ങ​ളെ വാങ്ങിവ​ള​ർ​ത്തു​ക​യാ​യി​രു​ന്നു. ഇ​വ​യു​ടെ വി​ള​വെ​ടു​പ്പി​നു ഏ​ക​ദേ​ശം ത​യാ​റാ​യി​രി​ക്കു​ന്പോ​ഴാ​ണ് ഇ​ന്ന​ലെ രാ​ത്രി​യി​ൽ ആ​രോ കു​ള​ത്തി​ൽ വി​ഷം ക​ല​ക്കു​ന്ന​ത്. ഷാ​ജി -​റാ​ണി ദ​ന്പ​തി​ക​ളു​ടെ മക നാണ് ഷാ​രോ​ണ്‍. വീ​ട്ടി​ലും നാ​ട്ടു​കാ​ർ​ക്കും ഉ​പ​കാ​രിയാ​യി​രു​ന്ന ഷാ​രോ​ണ്‍ പ​ഠ​ന​ത്തി​ലും മി​ക​വു പു​ല​ർ​ത്തു​ന്നു. തി​ക​ച്ചും സാ​ധാ​ര​ണ​ക്കാ​രാ​യ കു​ടും​ബ​ത്തോ​ടു ചെ​യ്ത വ​ലി​യ ക്രൂ​ര​ത​യാ​ണ് ഇതെന്നു നാ​ട്ടു​കാ​രും പ​റ​യു​ന്നു. താ​ങ്ങാ​വു​ന്ന​തി​ലേ​റെ വ​ലി​യ ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​തെ​ന്നു ഷാ​രോ​ണ്‍ പ​റ​യു​ന്നു.

കൂ​ട്ട​ത്തോ​ടെ ച​ത്തു​കി​ട​ക്കു​ന്ന മീ​നു​ക​ൾ​ക്കു സ​മീ​പം വി​ഷ​മ​ത്തോ​ടെ നി​ൽ​ക്കു​ന്ന യു​വാ​വി​ന്‍റെ ചി​ത്രം ആ​രു​ടെ​യും മ​ന​സു​ത​ക​ർ​ക്കും. ആ​രോ​ടും ഒ​രു ശ​ത്രു​തയുമി​ല്ലെ​ന്നും പി​ന്നെ എ​ന്തി​നാ​ണ് ഈ ​ച​തി ചെ​യ്ത​തെ​ന്ന് അ​റി​യി​ല്ലെ​ന്നും വീ​ട്ടു​കാ​ർ പ​റ​യു​ന്നു. പോ​ലീ​സി​ലും ഫി​ഷ​റീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഷാ​രോ​ണി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ആ​വ​ശ്യം. വാ​യ്പ​യെ​ടു​ത്ത പ​ണം ഇ​നി​യെ​ങ്ങ​നെ തി​രി​ച്ച​ട​യ്ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഷാ​രോ​ണ്‍.