മ​രം വീ​ണ് വീ​ടു​ത​ക​ർ​ന്നു; വീ​ട്ട​മ്മ ത​ല​നാ​രി​ഴ​ക്ക് ര​ക്ഷ​പ്പെ​ട്ടു
Friday, May 14, 2021 10:42 PM IST
കാ​യം​കു​ളം: ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും മ​രം ക​ട​പു​ഴ​കി വീ​ണു​വീ​ട്ട​മ്മ ത​ല​നാ​രി​ഴ​ക്ക് ര​ക്ഷ​പ്പെ​ട്ടു. വ​ള്ളി​കു​ന്നം താ​ളി​രാ​ടി പാ​ല​ത്തി​ന്‍റെ കി​ഴ​ക്ക​തി​ൽ ലൈ​ലാ​ബീ​വി(53)​യു​ടെ വീ​ടാ​ണ് ത​ക​ർ​ന്ന​ത്. വീ​ടി​നു സ​മീ​പം ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള ആ​ഞ്ഞി​ലി​യാ​ണ് ക​ട​പു​ഴ​കി വീ​ണ​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. മ​രം​വീ​ണ​യു​ട​നെ ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു വീ​ഴു​ന്ന​തു​ക​ണ്ട് വീ​ടി​ന​ക​ത്ത് ഇ​രി​ക്കു​ക​യാ​യി​രു​ന്ന ലൈ​ല​ ബീ​വി പു​റ​ത്തേ​ക്കി​റ​ങ്ങി ഓ​ടി​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഭി​ത്തി​ക​ൾ​ക്കും ത​ക​രാ​ർ സം​ഭ​വി​ച്ചു. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ​ക്കും കേ​ടു​പാ​ട് സം​ഭ​വി​ച്ചി​ട്ടു​ണ്ട്. വാ​ർ​ഡ് മെ​ന്പ​ർ അ​ർ​ച്ച​ന പ്ര​കാ​ശ് , വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് വി​നോ​ദ് എ​ന്നി​വ​ർ മ​രം മു​റി​ച്ചു​മാ​റ്റാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. പ്ര​ദേ​ശ​ത്തെ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രാ​യ ഷി​ഹാ​ബ്, റം​ഷാ​ദ്, ബു​ഹാ​രി, ഷ​മീ​ർ എ​ന്നി​വ​ർ ചേ​ർ​ന്നു മ​രം മു​റി​ച്ചു​മാ​റ്റി.