വെ​ള്ള​ത്തിൽ വീ​ണ കാ​റി​ൽനി​ന്ന് അ​മ്മ​യെ​യും മ​ക​നെ​യും ര​ക്ഷ​പ്പെടു​ത്തി
Friday, May 14, 2021 10:39 PM IST
എ​ട​ത്വ: നി​യ​ന്ത്ര​ണം വി​ട്ട് വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ കാ​റി​ൽനി​ന്ന് അ​മ്മ​യെയും മ​ക​നെ​യും നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​ടു​ക്കി കു​മ​ളി സ്വ​ദേ​ശി​ക​ളാ​യ പു​തു​പ്പ​റ​ന്പി​ൽ ശ്രീ​ജി​ത്തി​നെ​യും മാ​താ​വി​നെയുമാ​ണ് നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ എ​ട​ത്വ-​ത​ക​ഴി സം​സ്ഥാ​ന​പാ​ത​യി​ൽ കേ​ള​മം​ഗ​ലം ബ​ണ്ടി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. ഇ​രു​വ​രും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ന​ന്ത്യാ​ട്ടു​ക​രി പാ​ട​ത്തെ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. കാ​ർ വെ​ള്ള​ത്തി​ൽ പ​തി​ക്കു​ന്ന ശ​ബ്ദം കേ​ട്ട് സ​മീ​പ വീ​ടു​ക​ളി​ലെ താ​മ​സാ​ക്കാ​ർ ഓ​ടി​യെ​ത്തി. പൂ​ർ​ണ​മാ​യി വെ​ള്ള​ത്തി​ൽ മു​ങ്ങി​യ കാ​റി​ൽ നി​ന്നും ഇ​രു​വ​രേ​യും പു​റ​ത്തെ​ടു​ത്തു. കേ​ള​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ അ​രു​ണ്‍ കു​മാ​ർ, സു​ദ​ർ​ശ​ന​ൻ, സു​മേ​ഷ്, പാ​പ്പ​ച്ച​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്. യു​വാ​ക്ക​ളു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​ണ് വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​ക്കി​യ​ത്. അ​ന്പ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്കു പോ​യ കാ​ർ ശ​ക്ത​മാ​യ മ​ഴ​യി​ൽ നി​യ​ന്ത്ര​ണംവി​ട്ടു മ​റി​യു​ക​യാ​യി​രു​ന്നു.