തോ​ട്ട​പ്പ​ള്ളി​യി​ൽ പൊ​ഴി​മു​റി​ക്ക​ൽ ആ​രം​ഭി​ച്ചു
Friday, May 14, 2021 10:39 PM IST
അ​ന്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി​യി​ൽ പൊ​ഴിമു​റി​ക്ക​ൽ ആ​രം​ഭി​ച്ചു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ, നി​യു​ക്ത എം​എ​ൽ​എ എ​ച്ച്. സ​ലാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വത്തി​ൽ ഇ​വി​ടെ​യെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് പൊ​ഴിമു​റി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ര​ണ്ടു​ഹി​റ്റാ​ച്ചി​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് പൊ​ഴി മു​റി​ക്കു​ന്ന​ത്. പൊ​ഴിമു​റി​ക്ക​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത​നു​സ​രി​ച്ച് സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ തു​റ​ക്കാ​നാ​ണ് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. മ​ഴ ക​ന​ത്ത​തോ​ടെ പ​ത്ത​നംതി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ വി​വി​ധ അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ന്നുക​ഴി​ഞ്ഞു. എ​ന്നാ​ൽ ക​ട​ൽക്ഷോ​ഭം ശ​ക്ത​മാ​യ​തി​നാ​ൽ കി​ഴ​ക്ക​ൻ വെ​ള്ളം ക​ട​ലി​ലേ​ക്കു ഒ​ഴു​കു​ന്ന​തി​നും ത​ട​സ​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​തു​ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്കി​നും ത​ട​സ​മാ​കും.