ക​ഞ്ഞി​ക്കു​ഴി ആ​നി​മ​ൽ ഡേ ​കെ​യ​ർ സെ​ന്‍റ​റി​ൽ ആ​ദ്യ അ​ന്തേ​വാ​സി​ക​ൾ എ​ത്തി
Wednesday, May 12, 2021 9:48 PM IST
മു​ഹ​മ്മ: കോ​വി​ഡ് കാ​ല​ത്ത് വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ​ക്കും ക​രു​ത​ലേ​കാ​നാ​യി ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മി​ട്ട ആ​നി​മ​ൽ ഡേ ​കെ​യ​ർ സെ​ന്‍റ​റി​ൽ ആ​ദ്യ അ​ന്തേ​വാ​സി​ക​ളെ​ത്തി. കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ വീ​ടു​ക​ളി​ലു​ള്ള പ​ശു​ക്ക​ളു​ടേ​യും മ​റ്റു വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളു​ടേ​യും സം​ര​ക്ഷ​ണ​ത്തി​നാ​യാ​ണ് ക​ഞ്ഞി​ക്കു​ഴി​യി​ൽ ആ​നി​മ​ൽ ഡേ ​കെ​യ​ർ സെ​ന്‍റ​ർ തു​റ​ന്ന​ത്. ര​ണ്ടാ​ഴ്ച മു​ന്പാ​രം​ഭി​ച്ച ആ​നി​മ​ൽ ഡേ ​കെ​യ​ർ സെ​ന്‍റ​റി​ൽ ക​ഴി​ഞ്ഞദി​വ​സ​മാ​ണ് ആ​ദ്യ അ​ന്തേ​വാ​സി​ക​ൾ എ​ത്തി​യ​ത്.

പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ലു​ള്ള ഒ​രു കു​ടും​ബം കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​തി​നെത്തുട​ർ​ന്നാ​ണ് അ​വ​രു​ടെ ക​റ​വ പ​ശു​ക്ക​ളെ ആ​നി​മ​ൽ ഡേ ​കെ​യ​ർ സെ​ന്‍റ​റി​ൽ എ​ത്തി​ച്ച​ത്. വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​എ​സ്. ജ​യ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ്യ ദി​വ​സം ത​ന്നെ പ​ശു​ക്ക​ളെ നേ​രി​ട്ടെ​ത്തി പ​രി​ശോ​ധി​ച്ച് ആ​രോ​ഗ്യ​സ്ഥി​തി വി​ല​യി​രു​ത്തി. അ​ത്യാ​വ​ശ്യഘ​ട്ട​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​നാ​യി മ​രു​ന്നു​ക​ൾ അ​ട​ങ്ങി​യ ഫ​സ്റ്റ്എ​യ്ഡ് ബോ​ക്സും ഡേ ​കെ​യ​ർ സെ​ന്‍റ​റി​നു ന​ൽ​കി​യി​ട്ടു​ണ്ട്. ഫോ​ണി​ലൂ​ടെ എ​ല്ലാ ദി​വ​സ​വും ഡേ ​കെ​യ​റി​ലു​ള്ള മൃ​ഗ​ങ്ങ​ളെ പ​രി​ച​രി​ക്കു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു പു​റ​മെ ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള ഘ​ട്ട​ങ്ങ​ളി​ൽ ഡോ​ക്ട​ർ നേ​രി​ട്ട് ഡേ​കെ​യ​ർ സെ​ന്‍റ​റി​ൽ എ​ത്തും.

കോ​വി​ഡ് ബാ​ധി​ത​രു​ടെ വീ​ടു​ക​ളി​ലു​ള്ള പാ​ൽ ഉ​ത്പാ​ദ​ന​മു​ള്ള പ​ശു​ക്ക​ളു​ടെ സം​ര​ക്ഷ​ണം പ്ര​തി​സ​ന്ധി​യി​ലാ​യ​പ്പോ​ഴാ​ണ് ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് ആ​നി​മ​ൽ ഡേ ​കെ​യ​ർ സെ​ന്‍റ​റി​നു തു​ട​ക്ക​മി​ട്ട​ത്. പ​തി​നേ​ഴാം വാ​ർ​ഡ് സ്വ​ദേ​ശി​യും ക്ഷീ​ര ക​ർ​ഷ​ക​നു​മാ​യ പു​ത്ത​ൻ​വെ​ളി സാം​ബ​ന്‍റെ വീ​ടി​നോ​ടു ചേ​ർ​ന്നാ​ണ് ആ​നി​മ​ൽ ഡേ ​കെ​യ​ർ സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

പ​ശു​ക്ക​ൾ​ക്കാ​വ​ശ്യ​മാ​യ കാ​ലി​ത്തീ​റ്റ​യും പ​ച്ച​പ്പു​ല്ലും പ​ഞ്ചാ​യ​ത്ത് ന​ൽ​കും. പാ​ൽ ക​റ​ന്ന് ക്ഷീ​രസം​ഘ​ത്തി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​ശു​ക്ക​ളു​ടെ പ​രി​ച​ര​ണ​വും ക​റ​വ​യു​മു​ൾ​പ്പ​ടെ​യു​ള്ള സേ​വ​ന​വും ഇ​വി​ടെ ല​ഭ്യ​മാ​ണ്. പാ​ൽ വി​ത​ര​ണ​മ​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നാ​യി സ​ന്ന​ദ്ധ സേ​ന​യെ​യും രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ഫോ​ണ്‍: 7736791135.