ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ര​ണ്ടു​ല​ക്ഷം രൂ​പ ന​ൽ​കി
Wednesday, May 12, 2021 9:48 PM IST
ആ​ല​പ്പു​ഴ: ആ​ര്യാ​ട് പ​ഞ്ചാ​യ​ത്ത് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് വാ​ക്സി​ൻ ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ര​ണ്ടു ല​ക്ഷം രൂ​പ സം​ഭാ​വ​ന ന​ൽ​കി. തു​ക​യു​ടെ ചെ​ക്ക് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ​ച്ച്. സു​ധീ​ർ​ലാ​ൽ, സെ​ക്ര​ട്ട​റി ന​ർ​മ​ദ മ​ഹീ​ന്ദ്ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന്് നി​യു​ക്ത എം​എ​ൽ​എ പി.​പി. ചി​ത്ത​ര​ഞ്ജ​നു കൈ​മാ​റി. ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ഡി. മ​ഹീ​ന്ദ്ര​ൻ പ​ങ്കെ​ടു​ത്തു.

പ്ര​തി​ക​ളെ പി​ടി​കൂ​ടി

ഹ​രി​പ്പാ​ട്: ടൗ​ണ്‍ ജു​മാ​മ​സ്ജി​ദി​ൽ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. എ​രു​വ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ അ​ബ്ബാ​സ്(49), പ​ള്ളി​പ്പാ​ട് നീ​ണ്ടൂ​ർ വ​ഞ്ചി​യി​ൽ മ​ഹേ​ഷ് (46)എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞദി​വ​സം രാ​ത്രി ഇ​വ​രെ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വെ​ണ്‍​മ​ണി പോ​ലീ​സാ​ണ് പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന് ഹ​രി​പ്പാ​ട് പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 24ന് ​പു​ല​ർ​ച്ചെ ആ​യി​രു​ന്നു ഹ​രി​പ്പാ​ട് ടൗ​ണ്‍ ജു​മാ മ​സ്ജി​ദി​ൽ സ്ഥാ​പി​ച്ചി​രു​ന്ന കാ​ണി​ക്ക​വ​ഞ്ചി മോ​ഷ്ടി​ച്ച​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽനി​ന്നും പ്ര​തി​ക​ളു​ടെ മു​ഖം വ്യ​ക്ത​മാ​യി​രു​ന്നു. വ​ഞ്ചി​യി​ൽ അ​യ്യാ​യി​രം രൂ​പ​യോ​ളം ഉ​ണ്ടാ​യി​രു​ന്ന​താ​യി പ്ര​തി​ക​ൾ പ​റ​ഞ്ഞു. സ​മാ​ന​രീ​തി​യി​ലു​ള്ള മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്താ​നാ​യു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ക​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.