വെ​ണ്മ​ണി എം​എ​സ്എ​സ് ആ​ശു​പ​ത്രി പൂ​ട്ടാ​ൻ ഉ​ത്ത​ര​വ്
Wednesday, May 12, 2021 9:48 PM IST
ആ​ല​പ്പു​ഴ: വെ​ണ്‍​മ​ണി പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡി​ൽ ക​ക്ക​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എം​എ​സ്എ​സ് സ്വ​കാ​ര്യ ആ​ശു​പ​ത്രി കേ​ര​ള പ​ബ്ലി​ക് ഹെ​ൽ​ത്ത് ഓ​ർ​ഡി​ന​ൻ​സ് 2021ലെ 44-ാം ​വ​കു​പ്പ് പ്ര​കാ​രം താ​ത്കാ​ലി​ക​മാ​യി പൂ​ട്ടാ​ൻ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഉ​ത്ത​ര​വാ​യി. ആ​ശു​പ​ത്രി നി​ല​വി​ലെ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​നു ഹാ​നി​ക​ര​മാ​ണെ​ന്നും പ​ക​ർ​ച്ച​വ്യാ​ധി പ​ക​രു​ന്ന​തി​ന് കാ​ര​ണ​മാ​കു​മെ​ന്ന ക​ണ്ടെ​ത്ത​ലി​ലെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളി​ൽ​നി​ന്ന് അ​നു​മ​തി​യി​ല്ലാ​തെ കോ​വി​ഡ് രോ​ഗ​ത്തി​നു​ള്ള പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും ന​ട​ത്തു​ക, കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ സം​ബ​ന്ധി​ച്ച് ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കാ​തി​രി​ക്കു​ക, ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ മൂ​ന്നു​രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​താ​യും അ​വി​ടത്തെ ജീ​വ​ന​ക്കാ​രി​യെ ഐ​സൊ​ലേ​ഷ​നിൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​താ​യും അ​റി​ഞ്ഞി​ട്ടും ഇ​ക്കാ​ര്യ​ങ്ങ​ൾ ആ​രോ​ഗ്യ​വ​കു​പ്പി​നെ അ​റി​യാ​തി​രി​ക്കു​ക, കോ​വി​ഡ്-​നോ​ണ്‍ കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​കം ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കാ​തി​രി​ക്കു​ക, മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​നാ​യി ഉ​ചി​ത​മാ​യ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​തി​രി​ക്കു​ക തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി​യെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ആ​റു ജീ​വ​ന​ക്കാ​ർ പോ​സി​റ്റീ​വായ സാ​ഹ​ച​ര്യ​വു​മു​ള്ള​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.