ത​ണ്ണീ​ർ​മു​ക്കം ബണ്ടിലെ ഷ​ട്ട​റു​ക​ൾ ഇ​ന്നു ഉ​യ​ർ​ത്തും
Wednesday, May 12, 2021 9:45 PM IST
ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് ഷ​ട്ട​റു​ക​ൾ തു​റ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഇ​ന്നു തു​ട​ങ്ങും. ആ​ദ്യം മ​ധ്യ​ഭാ​ഗ​ത്തെ 10 ഷ​ട്ട​റു​ക​ൾ വേ​ലി​യേ​റ്റ സ​മ​യ​ത്ത് ഉ​യ​ർ​ത്തും. മ​ലി​ന​ജ​ല​മ​ട​കം ക്ര​മീ​ക​രി​ച്ചൊ​ഴു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മ​യാ​ണ് ഇ​ത്. ഏ​താ​നും ദി​വ​സം ഇ​ങ്ങ​നെ തു​ട​രാ​നാ​ണ് ജ​ല​സേ​ച​ന വ​കു​പ്പി​നു നി​ർ​ദേ​ശം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നുശേ​ഷം പി​ന്നീ​ട് 90 ഷ​ട്ട​റു​ക​ളും തു​റ​ക്കും. ഷ​ട്ട​ർ ക​ല​ണ്ട​ർ പ്ര​കാ​രം മാ​ർ​ച്ച് 15നാ​യി​രു​ന്നു ഷ​ട്ട​റു​ക​ൾ തു​റ​ക്കേ​ണ്ടി​യി​രു​ന്ന​ത്. കു​ട്ട​നാ​ട്ടി​ലെ കൊ​യ്ത്തു നീ​ണ്ട​തും നെ​ല്ലെ​ടു​ത്തു മാ​റ്റാ​നാ​കാ​ത്ത​തും കൃ​ഷി വ​കു​പ്പു​യ​ർ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഷ​ട്ട​ർ തു​റ​ക്കു​ന്ന​തു നീ​ട്ടി​യ​ത്. ന​ട​പ​ടി​ക്കെ​തി​രേ മ​ത്സ്യ​ത്തൊഴി​ലാ​ളി സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യി​രു​ന്നു.‌‌‌

ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു

ആ​ല​പ്പു​ഴ: അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം കൊ​ള്ളു​ന്ന ന്യൂ​ന​മ​ർ​ദം മൂ​ലം ജി​ല്ല​യി​ലും സ​മീ​പ ജി​ല്ല​ക​ളി​ലും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത ഉ​ണ്ടെ​ന്നു​ള്ള ജാ​ഗ്ര​ത നി​ർ​ദേശം കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ൽനി​ന്നും ദു​ര​ന്ത​നി​വാ​ര​ണ അ​ഥോറി​റ്റി​യി​ൽനി​ന്നും ല​ഭി​ച്ചി​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ ക്ഷീ​ര​മേ​ഖ​ല​യി​ലെ ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സി​ൽ ക​ണ്‍​ട്രോ​ൾ റൂം ​ആ​രം​ഭി​ച്ചു. ഇ​തി​ന്‍റെ നോ​ഡ​ൽ ഓ​ഫീ​സ​റാ​യി ജി​ല്ലാ ക്ഷീ​രവി​ക​സ​നവ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ യു.​ അ​ക്ബ​ർ ഷാ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. ഫോ​ണ്‍ :0477-2252358, 9446239393.

ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി

മു​ഹ​മ്മ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും മു​ഹ​മ്മ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്വ​പ്ന ഷാ​ബു അ​ധ്യ​ക്ഷ​ത വഹിച്ചു. ആ​ർ. റി​യാ​സ്, കെ.​ഡി. മ​ഹീ​ന്ദ്ര​ൻ, വി. ​ഉ​ത്ത​മ​ൻ എന്നിവർ പ്രസംഗിച്ചു.