രോ​ഗി​ക​ളു​ടെ അ​വ​സ്ഥയനു​സ​രി​ച്ചു ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റ​ണം: ക​ള​ക്ട​ർ
Tuesday, May 11, 2021 11:08 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് 19 ബാ​ധി​ച്ച​വ​രു​ടെ രോ​ഗതീ​വ്ര​ത അ​നു​സ​രി​ച്ചു ആ​ശു​പ​ത്രി നി​ർ​ണയി​ച്ചു രോ​ഗി​ക​ളെ മാ​റ്റ​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി സിഎ​ഫ്എ​ൽറ്റിസി ചാ​ർ​ജ് ഓ​ഫീ​സ​ർ​മാ​രും നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രു​മാ​യി ചേ​ർ​ന്ന ഓ​ണ്‍​ലൈ​ൻ യോ​ഗ​ത്തി​ലാ​യി​രു​ന്നു നി​ർ​ദേശം. രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചശേ​ഷം അ​വ​രു​ടെ രോ​ഗാ​വ​സ്ഥ​യ​നു​സ​രി​ച്ച് ഡോ​മ​സ്റ്റി​ക് കെ​യ​ർ സെ​ന്‍റ​ർ, ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ, സെ​ക്ക​ന്‍റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റ​ണം. കി​ട​ക്ക, ഓ​ക്സി​ജ​ൻ എ​ന്നി​വ​യു​ടെ ല​ഭ്യ​ത​യും ഓ​ക്സി​ജ​ന്‍റെ ആ​വ​ശ്യ​വും കൃ​ത്യ​മാ​യി പോ​ർ​ട്ടി​ൽ അ​പ്ഡേ​റ്റ് ചെ​യ്യാ​നും നി​ർ​ദേ​ശം ന​ൽ​കി. ആ​ല​പ്പു​ഴ സ​ബ് ക​ള​ക്ട​ർ എ​സ്.​ ഇ​ല​ക്യ, വി​വി​ധ സി​എ​ഫ്എ​ൽ​ടി​സി, സി​എ​സ്എ​ൽ​ടി​സി, ഡി​സി​സി, കോ​വി​ഡ് ആ​ശു​പ​ത്രി, ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ തുടങ്ങിയവർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.