ജെഎ​സ്എ​സി​ന്‍റെ പി​റ​വി​യോ​ർ​മ​യി​ൽ ക​ണ്ട​മം​ഗ​ലം
Tuesday, May 11, 2021 11:08 PM IST
ചേ​ർ​ത്ത​ല: ഗൗ​രി​യ​മ്മ​യെ​ന്ന രാ​ഷ്‌ട്രീയ വ​ട​വൃ​ക്ഷം അ​ര​ങ്ങൊ​ഴി​യു​ന്പോ​ൾ ക​ണ്ട​മം​ഗ​ലം എ​ന്ന ഗ്രാ​മ​വും തേ​ങ്ങു​ക​യാ​ണ്. ഗൗ​രി​യ​മ്മ രൂ​പംകൊ​ടു​ത്ത ജെഎ​സ് എ​സ് എ​ന്ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ ആ​ദ്യ​നാ​ന്പ് പൊ​ട്ടി​മു​ള​ച്ച​ത് ഇ​വി​ടെവ​ച്ചാ​ണ്. ഗൗ​രി​യ​മ്മ​യും ന​ട​പ​ടി നേ​രി​ട്ട 250 പേ​രും ചേ​ർ​ന്ന് ക​ണ്ട​മം​ഗ​ലം മാ​ർ​ക്ക​റ്റി​ന​ടു​ത്തു​ള്ള ത​യ്യ​ൽ​ക്ക​ട​യി​ൽവ​ച്ചാ​ണ് ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണസ​മി​തി​ക്ക് (ജെഎ​സ്എ​സ്) രൂ​പം ന​ൽ​കു​ന്ന​ത്. തു​ട​ർ​ന്ന് പൊ​തു​ജ​ന​ങ്ങ​ളെ​യും സം​ഘ​ടി​പ്പി​ച്ച് ക​ട​ക്ക​ര​പ്പ​ള്ളി​യി​ലും പൊ​ന്നാം​വെ​ളി​യി​ലും പ്ര​ക​ട​നം ന​ട​ത്തി​യ​തോ​ടെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ജെഎ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ തി​ര​ഞ്ഞു​പി​ടി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി.
ഇ​തി​നു​ശേ​ഷ​മാ​ണ് പൂ​ർ​വാ​ധി​കം ശ​ക്തി​യോ​ടെ 1994 ൽ ​ആ​ല​പ്പു​ഴ ക​ട​പ്പു​റ​ത്ത് വ​ലി​യ ജ​ന​സ​മൂ​ഹ​ത്തി​ൽ ജെഎസ്എ​സ് എ​ന്ന പ്ര​സ്ഥാ​ന​ത്തി​നു സം​സ്ഥാ​ന ത​ല​ത്ത​തി​ൽ വേ​രു​ക​ളാ​യ​ത്.
ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ത​ന്പി അ​വാ​ർ​ഡു നേ​ടി​യ ഗൗ​രി​യ​മ്മ​യ്ക്ക് 1991ൽ ​ക​ണ്ട​മം​ഗ​ലം ക്ഷേ​ത്ര മൈ​താ​നി​യി​ൽ പൗ​ര​സ്വീ​ക​ര​ണ​വും ന​ൽ​കി​യി​രു​ന്നു. ദേ​ശീ​യപാ​ത​യി​ൽ ത​ങ്കി​ക്ക​വ​ല​യി​ൽ നി​ന്നാ​ണ് സ്വീ​ക​ര​ണം ആ​രം​ഭി​ച്ച​ത്. സ്വീ​ക​ര​ണശേ​ഷം ഗാ​ന​ഗ​ന്ധ​ർ​വ​ൻ കെ.​ജെ. യേ​ശു​ദാ​സി​ന്‍റെ സം​ഗീ​ത ക​ച്ചേ​രി​യും ഉ​ണ്ടാ​യി​രു​ന്ന​തു കൊ​ണ്ട് ക്ഷേ​ത്ര​മൈ​താ​നി​യി​ൽ ജ​ന​സ​മു​ദ്ര​മാ​യി​രു​ന്നു. ആ ​കാ​ല​യ​ള​വി​ൽ സി​പി​എം നേ​തൃ​ത്വ​വു​മാ​യി ഗൗ​രി​യ​മ്മ അ​ഭി​പ്രാ​യ വ്യ​ത്യാ​സം നി​ല​നി​ൽ​ക്കു​ന്ന സ​മ​യ​മാ​യി​രു​ന്നു. എ​ന്നാ​ൽ സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്വീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്നും പ​രി​പാ​ടി പാ​ർ​ട്ടി നേ​തൃ​ത്വം അ​റി​ഞ്ഞി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​യ​ർ​ന്നു. അ​രൂ​ർ ഏ​രി​യ​ ക​മ്മ​ിറ്റി​യു​ടെ കീ​ഴി​ലു​ള്ള ക​ണ്ട​മം​ഗ​ലം പ്ര​ദേ​ശ​ത്തു​ള്ള സി​പി​എ​മ്മി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന 300 ഓ​ളം ആ​ളു​ക​ളി​ൽ 250 പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ അ​രൂ​ർ എ​രി​യാ ക​മ്മ​ിറ്റി സെ​ക്ര​ട്ട​റി കെ.​വി. ദേ​വ​ദാ​സ് ന​ട​പ​ടി​യെ​ടു​ക്കു​ക​യും തു​ട​ർ​ന്ന് പാ​ർ​ട്ടി​യി​ൽനി​ന്നു പു​റ​ത്താ​ക്കു​ക​യും ചെ​യ്തു. ഇ​തു കൂ​ടു​ത​ൽ വാ​ശി​യി​ലേ​ക്ക് ന​യി​ക്കു​ക​യും പു​തി​യ പ്ര​സ്ഥാ​ന​ത്തി​നു വ​ഴി​യൊ​രു​ക്കു​ക​യു​മാ​യി​രു​ന്നു.