കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് എം​എ​ൽ​എ​യു​ടെ കൈ​ത്താ​ങ്ങ്
Tuesday, May 11, 2021 11:04 PM IST
ആ​ല​പ്പു​ഴ: ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ന​ഗ​ര​സ​ഭ​യ്ക്ക് ഭ​ക്ഷ​ണം എ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത നെ​ഹ്റു​ട്രോ​ഫി വാ​ർ​ഡി​ൽ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രാ​യ​വ​ർ​ക്കും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കും സൗ​ജ​ന്യ ഭ​ക്ഷ്യ​ക്കിറ്റ് വി​ത​ര​ണം ചെ​യ്തു. ആ​ല​പ്പു​ഴ നി​യു​ക്ത എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​ർ​ഡി​ലെ 150 കു​ടും​ബ​ങ്ങ​ൾ​ക്ക് 13കൂ​ട്ടം സാ​ധ​ന​ങ്ങ​ൾ അ​ട​ങ്ങു​ന്ന ഭ​ക്ഷ്യ​ധാ​ന്യ​ക്കിറ്റ് എ​ത്തി​ച്ച​ത്. ഉ​ദാ​ര​മ​തി​ക​ളാ​യ ആ​ളു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡി​ൽനി​ന്നാ​ണ് ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​യ​ത്. പു​ന്ന​മ​ട ഫി​നി​ഷിം​ഗ് പോ​യി​ന്‍റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന ബോ​ട്ട് നി​യു​ക്ത എം​എ​ൽ​എ പി.​പി. ചി​ത്ത​ര​ഞ്ജ​ൻ ഫ്ളാ​ഗ്ഓ​ഫ് ചെ​യ്തു. ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡ് എം​ഡി ഡോ. ​സ​ന​ൽ​കു​മാ​ർ, ​ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ​മാ​രാ​യ കെ.​കെ. ജ​യ​മ്മ, ആ​ർ. വി​നീ​ത, സി​പി​എം നോ​ർ​ത്ത് ഏ​രി​യ സെ​ക്ര​ട്ട​റി വി.​ബി. അ​ശോ​ക​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.