മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് പന്ത്രണ്ടുകാ​ര​ൻ മ​രി​ച്ചു
Monday, May 10, 2021 11:08 PM IST
മ​ങ്കൊ​ന്പ്: മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ വൈദ്യുതലൈ​നി​ൽ നി​ന്നു ഷോ​ക്കേ​റ്റ് 12 വ​യ​സു​കാ​ര​ൻ മ​രി​ച്ചു. നെ​ടു​മു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പൊ​ങ്ങ നാ​ലു​പ​റ​ച്ചി​റ​യി​ൽ സു​രേ​ഷി​ന്‍റെ മ​ക​ൻ അ​ക്ഷ​യ്കു​മാ(അ​ന്പാ​ടി-14)റാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ ജ്യോ​തി ജം​ഗ്ഷ​നു സ​മീ​പ​ത്തു​ള്ള വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം.
വീ​ടി​നു പി​റ​കി​ലു​ള്ള മാ​വിൽനി​ന്ന് ഇ​രു​ന്പുതോ​ട്ടി​ ഉപ​യോ​ഗി​ച്ചു മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ, തോ​ട്ടി വ​ഴു​തി ലൈ​നി​ൽ മു​ട്ടു​ക​യും അ​ക്ഷ​യ് ഷോ​ക്കേ​റ്റു നി​ല​ത്തു വീ​ഴു​ക​യു​മാ​യി​രു​ന്നു. മാ​താ​വ് ര​ജി​ല​യു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ സ​മീ​പ​വാ​സി​ക​ൾ കു​ട്ടി​യെ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡ​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. അ​ക്ഷ​യ് ആ​ല​പ്പു​ഴ ടി.​ഡി ഹൈ​സ്കൂ​ളി​ലെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥിയാ​ണ്. സ​ഹോ​ദ​ര​ൻ : അ​ർ​ജു​ൻ.