അ​വ​ലോ​ക​നയോ​ഗം ചേ​ർ​ന്നു
Monday, May 10, 2021 11:08 PM IST
ആ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി നി​യു​ക്ത എം​എ​ൽ​എ എ​ച്ച്. സ​ലാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ, വാ​ർ​ഡു​ത​ല​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, കോ​വി​ഡ് സെ​ന്‍റ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം, ആം​ബു​ല​ൻ​സ് സൗ​ക​ര്യം, ഭ​ക്ഷ​ണ വി​ത​ര​ണം,വാ​ക്സി​നേ​ഷ​ൻ തു​ട​ങ്ങി​യ​വ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു.
വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​യാ​ൽ ആ​ശു​പ​ത്രി​യി​ലോ കോ​വി​ഡ് സെ​ന്‍റ​റു​ക​ളി​ലോ എ​ത്തി​ക്കാ​നാ​യി ആം​ബു​ല​ൻ​സ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ഇ​തി​നാ​യി പ​ഞ്ചാ​യ​ത്തു​ക​ളും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ജി​ല്ലാ പ​ഞ്ചാ​യ​ത്തും ചേ​ർ​ന്ന് എ​ട്ട് ആം​ബു​ല​ൻ​സു​ക​ളും മ​റ്റ് വാ​ഹ​ന​ങ്ങ​ളും ഉ​ട​ൻ സ​ജ്ജീ​ക​രി​ക്കും.
അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷീ​ബ രാ​കേ​ഷ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​ജി​ത, പി.​ജി. സൈ​റ​സ്, ഹാ​രി​സ്, ക​വി​ത, എ.​എ​സ്. സു​ദ​ർ​ശ​ന​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഗീ​ത, അ​ഞ്ജു, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ, നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.