പ​ശു​ക്ക​ൾ​ക്ക് വാ​ക്സി​ൻ മു​ട​ങ്ങി; കു​ള​മ്പു​രോ​ഗ വ്യാ​പ​നം ശ​ക്തം
Monday, May 10, 2021 11:08 PM IST
അ​മ്പ​ല​പ്പു​ഴ: ജി​ല്ല​യി​ൽ കു​ള​മ്പുരോ​ഗ വ്യാ​പ​നം. വാ​ക്സി​ൻ മു​ട​ങ്ങി​യി​ട്ട് ഒ​രു വ​ർ​ഷ​മാ​യ​തി​നാ​ൽ ക്ഷീ​ര ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ലാ​യി. കോ​വി​ഡ് ആ​രം​ഭി​ച്ച ഒ​രു വ​ർ​ഷം മു​ന്പു ത​ന്നെ ക​ന്നു​കാ​ലി​ക​ൾ​ക്കു​ള്ള വാ​ക്സി​നേ​ഷ​ൻ നി​ർ​ത്തി​വ​ച്ചി​രു​ന്നു. നേ​ര​ത്തെ വീ​ടു​ക​ളി​ലെ​ത്തി​യാ​ണ് ക​ന്നു​കാ​ലി​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ത്തി​നി​ടെ ജി​ല്ല​യു​ടെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ര​വ​ധി പ​ശു​ക്ക​ളാ​ണ് ച​ത്ത​ത്.
പ്ര​തി​ദി​നം പ​ത്തു ലി​റ്റ​റി​ല​ധി​കം പാ​ൽ ക​റ​ക്കു​ന്ന പ​ശു​ക്ക​ളാ​ണ് ച​ത്ത​ത്. ഇ​തു ക്ഷീ​ര ക​ർ​ഷ​ക​രെ തീ​രാ​ദു​രി​ത​ത്തി​ലാ​ക്കി. പ്ര​സ​വി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം പ്രാ​യ​മാ​യ 65,000 രൂ​പ വി​ല​യു​ള്ള പ​ശു ക​ഴി​ഞ്ഞ ദി​വ​സം ച​ത്തു​വെ​ന്ന് ക​ഞ്ഞി​പ്പാ​ടം ചി​റ്റാം​ത​റ​യി​ൽ ഹ​രി​ദാ​സ് പ​റ​യു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൂ​ന്നു കി​ടാ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നാ​ലു​ പ​ശു​ക്ക​ളാ​ണ് ച​ത്ത​ത്. നാ​ലു​ പ​ശു​ക്ക​ൾ രോ​ഗ ല​ക്ഷ​ണ​വു​മാ​യി അ​വ​ശ നി​ല​യി​ലു​മാ​ണ്.
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യ പ​ശു​ക്ക​ൾ​ക്ക് വെ​റ്റ​റി​ന​റി ഡോ​ക്ട​റെ​ത്തി പ​നി​ക്കു​ള്ള കു​ത്തി​വ​യ്പെ​ടു​ത്തെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ള​മ്പു​രോ​ഗം ജി​ല്ല​യി​ലെ ക്ഷീ​ര​മേ​ഖ​ല​യെ​യും ക്ഷീ​ര​ക​ർ​ഷ​ക​രെ​യും വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വാ​ക്സി​നേ​ഷ​ൻ ഇ​നി എ​പ്പോ​ൾ തു​ട​ങ്ങു​മെ​ന്നും പ​റ​യാ​ൻ ക​ഴി​യി​ല്ല. കു​ള​മ്പു രോ​ഗം പാ​ൽ ഉ​ത്പാ​ദ​ന​ത്തെ​യും സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.