ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ര്‍ തു​റ​ന്നു
Thursday, May 6, 2021 10:02 PM IST
ചാ​രും​മൂ​ട്: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ നൂ​റ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ പാ​റ്റൂ​രി​ല്‍ 275 കി​ട​ക്ക​ക​ളു​ള്ള കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ തു​റ​ന്നു. പാ​ല​മേ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ഒ​രാ​ള്‍ കൂ​ടി കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ഇ​തോ​ടെ മേ​ഖ​ല​യി​ല്‍ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 12 ആ​യി.
പാ​ല​മേ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ അ​ഞ്ചും താ​മ​ര​ക്കു​ള​ത്തും ചു​ന​ക്ക​ര​യി​ലും മൂ​ന്നു​പേ​ര്‍ വീ​ത​വും വ​ള്ളി​കു​ന്നം പ​ഞ്ചാ​യ​ത്തി​ല്‍ ഒ​രാ​ളു​മാ​ണ് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ മ​രി​ച്ച​ത്. ചാ​രും​മൂ​ട് മേ​ഖ​ല​യി​ൽ ചു​ന​ക്ക​ര 12-ാം വാ​ര്‍​ഡും താ​മ​ര​ക്കു​ളം ആ​റാം വാ​ര്‍​ഡും​ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ് പാ​ല​മേ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ നാ​ലു വാ​ര്‍​ഡു​ക​ള്‍ കൂ​ടി ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​ക്കാ​ന്‍ ശി​പാ​ര്‍​ശ ചെ​യ്തി​ട്ടു​ണ്ട്.