നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ച്ചു
Thursday, May 6, 2021 10:02 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് ര​ണ്ടാം ഘ​ട്ട പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​സ്. ഷീ​ല (അ​സി​സ്റ്റ​ന്‍റ് ഡെ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​ർ, പെ​ർ​ഫോ​മ​ൻ​സ് ഓ​ഡി​റ്റ്)​യെ ന​ഗ​ര​സ​ഭ​ക​ളി​ലെ ഏ​കോ​പ​ന​ത്തി​ന്‍റെ ചാ​ർ​ജ് ഓ​ഫീ​സ​റാ​യും ന​ഗ​ര​സ​ഭ ത​ല​ത്തി​ൽ വി​വി​ധ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രെ​യും നി​യ​മി​ച്ചു ജി​ല്ല ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.
ഓ​രോ ന​ഗ​ര​സ​ഭ​യി​ലും ഒ​രു നോ​ഡ​ൽ ഓ​ഫീ​സ​റെ വീ​ത​മാ​ണ് നി​യ​മി​ച്ച​ത്. ന​ഗ​ര​സ​ഭാ ത​ല​ത്തി​ലു​ള്ള ഐ​ഇ​സി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​നം, ആ​ർ ആ​ർ റ്റി​യു​ടെ​യും കോ​വി​ഡ് വാ​ർ​ഡ് ത​ല സ​മി​തി​യു​ടെ​യും ആ​രോ​ഗ്യ ജാ​ഗ്ര​ത സ​മി​തി​യു​ടെ​യും ഏ​കോ​പ​നം, കോ​വി​ഡ് രോ​ഗി​ക​ളു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക ത​യാ​റാ​ക്ക​ൽ, കോ​വി​ഡ് രോ​ഗ പ​രി​ശോ​ധ​ന, രോ​ഗി​ക​ൾ പാ​ലി​ക്കേ​ണ്ട കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ​രി​ശോ​ധ​ന, കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ യ​ഥാ​സ​മ​യം ഡി​പി​എം​എ​സ്‌​യു മു​ഖേ​ന എ​ത്തി​ക്കു​ന്നെ​ന്ന് ഉ​റ​പ്പാ​ക്ക​ൽ, സ​ന്ന​ദ്ധ സേ​വ​ന​ത്തി​നാ​യി നി​യ​മി​ച്ചി​ട്ടു​ള്ള വോ​ള​ന്‍റി​യ​ർ​മാ​രു​ടെ പ്ര​വ​ർ​ത്ത​നം, ഹെ​ൽ​പ്പ് ഡെ​സ്‌​ക്, എ​മ​ർ​ജ​ൻ​സി ക​ൺ​ട്രോ​ൾ റൂം, ​വാ​ക്സി​നേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഏ​കോ​പ​ന​വും മേ​ൽ​നോ​ട്ട​വും നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ നി​ർ​വ​ഹി​ക്ക​ണം. ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ കോ​വി​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ യ​ഥാ​സ​മ​യം കോ​വി​ഡ് ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്നും ഇ​വ​ർ ഉ​റ​പ്പാ​ക്ക​ണം. ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​മാ​യി ചേ​ർ​ന്ന് വേ​ണം ഇ​വ ന​ട​പ്പാ​ക്കാ​ൻ.
വി​വി​ധ ന​ഗ​ര​സ​ഭ​ക​ളി​ലെ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ: ചേ​ർ​ത്ത​ല- സി. ​കെ. ദി​നേ​ശ​ൻ (ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ), ആ​ല​പ്പു​ഴ- ഷി​നോ​ദ് പി.ആ​ർ (അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ), ഹ​രി​പ്പാ​ട് - ദീ​പു (ഹ​രി​പ്പാ​ട് ബ്ലോ​ക്ക് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ) കാ​യം​കു​ളം- ലി​ജു മോ​ൻ ( മു​തു​കു​ളം ബ്ലോ​ക്ക് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ), ചെ​ങ്ങ​ന്നൂ​ർ - ബീ​ന എ​സ് (ചെ​ങ്ങ​ന്നൂ​ർ ബ്ലോ​ക്ക് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ), മാ​വേ​ലി​ക്ക​ര - അ​ജ​യ​കു​മാ​ർ (മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ).