തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​നം ന​ട​ത്തി
Thursday, May 6, 2021 10:00 PM IST
തു​റ​വൂ​ർ: അ​രൂ​ർ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​നം ന​ട​ത്തി. നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് നേ​താ​ക്ക​ൾ, മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ​മാ​ർ, ക​ൺ​വീ​ന​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. യു ​ഡി എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ അ​പ്ര​തീ​ക്ഷി​ത പ​രാ​ജ​യ​ത്തി​ൽ പാ​ർ​ട്ടി ത​ല​ത്തി​ലും സം​ഘ​ട​നാ ത​ല​ത്തി​ലും വി​ഴ്ച​ക​ൾ ഉ​ണ്ടാ​യോ എ​ന്നു പ​രി​ശോ​ധി​ക്കു​വാ​നും വേ​ണ്ട തി​രു​ത്ത​ലു​ക​ൾ ന​ട​ത്തി യു​ഡി​എ​ഫി​നെ ശ​ക്ത​മാ​യി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​ക്കാ​ലം പി​ൻ​തു​ണ​യും സ​ഹാ​യ​വും ന​ൽ​കി​യ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ ജ​ന​ങ്ങ​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഷാ​നി​മോ​ൾ ഉ​സ്മാ​ൻ യോ​ഗ​ത്തി​ൽ ന​ന്ദി പ​റ​ഞ്ഞു. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ പി.​കെ ഫ​സ​ലു​ദി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ദി​ലീ​പ് ക​ണ്ണാ​ട​ൻ, അ​ഡ്വ. കെ. ​ഉ​മേ​ശ​ൻ, കെ.​രാ​ജീ​വ​ൻ, എം.​ആ​ർ. രാ​ജേ​ഷ്, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ജോ​യി കൊ​ച്ചു​ത​റ, അ​ഡ്വ. വി​ജ​യ് വാ​ല​യി​ൽ, ബ​ഷീ​ർ മൗ​ല​വി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു