നോ​ഹ​യു​ടെ പേ​ട​ക​വു​മാ​യി ട്രെ​സ്പാ​സേ​ഴ്സ്
Tuesday, May 4, 2021 10:42 PM IST
ആ​ല​പ്പു​ഴ: സ​മ​കാ​ലി​ക ക​ല​യി​ൽനി​ന്നും അ​ക​ലേ​ക്കുപോ​കു​ന്ന സ​മൂ​ഹ​ത്തെ തി​രി​ച്ചു വി​ളി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ലോ​ക​മേ ത​റ​വാ​ട് ക​ലാ പ്ര​ദ​ർ​ശ​ന​ത്തി​ലെ ഓ​രോ പ്ര​ദ​ർ​ശ​ന​വും. അ​തി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​ണ് നോ​ഹ​യു​ടെ പേ​ട​ക​മെ​ന്ന ആ​ശ​യ​ത്തി​ൽ തീ​ർ​ത്ത ചു​വ​ർ ചി​ത്രം. റോ​ഡി​ലൂ​ടെ പോ​കു​ന്ന​വ​ർ​ക്കു പോ​ലും വി​സ്മ​യ​ക്കാ​ഴ്ച​യൊ​രു​ക്കു​ന്ന ത​ര​ത്തി​ൽ പോ​ർ​ട്ട് മ്യൂ​സി​യ​ത്തി​ന്‍റെ മ​തി​ലി​ലാ​ണീ ചി​ത്രം.
നി​ര​വ​ധി മ​നു​ഷ്യ​ർ, സ​സ്യ-​ജ​ന്തു​ജാ​ല​ങ്ങ​ൾ, ആ​ധു​നി​ക മ​നു​ഷ്യ​ൻ എ​പ്പോ​ഴും ആ​വ​ശ്യ​മു​ള്ള ഗ്യാ​സ്, ഫോ​ണ്‍, ടി.​വി എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണീ ക​ലാ​സൃ​ഷ്ടി. കേ​ര​ള​ത്തി​ലെ ഇ​ന്ന​ത്തെ സാ​മൂ​ഹി​ക- രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തെ​യാ​ണ് ഇ​തി​ലൂ​ടെ ക​ലാ​കാ​രന്മാ​ർ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്. വി​ച്ഛേദി​ക്ക​പ്പെ​ട്ട​താ​യി തോ​ന്നു​ന്ന ചി​ത്ര​ങ്ങ​ൾ, മ​തം, രാ​ഷ്ട്രീ​യം, സ്വ​ത്വം, സാം​സ്കാ​രി​ക നി​ല എ​ന്നി​വ​യി​ലേ​ക്കു​ള്ള ഒ​രു സൂ​ച​ന​യും മ​ല​യാ​ളി​ക​ളു​ടെ ധാ​ർ​മി​ക​ത​യു​ടെ ക​ലാ​പ​ര​മാ​യ വാ​ഗ്ദാ​ന​വു​മാ​ണ് ഈ ​ക​ലാ​സൃ​ഷ്ടി. ചു​മ​ർ​ചി​ത്രം കാ​ണി​ക​ളെ ആ​സ്വ​ദി​പ്പി​ക്കു​ന്ന​തി​നൊ​പ്പം ചി​ന്തി​പ്പി​ക്കാ​നും ശ്ര​മി​ക്കു​ന്നു​ണ്ട്.
വാ​ഴ​യി​ൽ പ​ഴം കാ​യ്ച്ചു കി​ട​ക്കു​ന്നു, പ​ർ​ദ​യ​ണി​ഞ്ഞ സ് ത്രീ ​ഫോ​ണി​ൽ സം​സാ​രി​ക്കു​ന്നു, ക​ല​ങ്ങ​ൾ ഒ​രു മൂ​ല​യി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്നു, വ​ല​യെ​റി​യു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി, നാ​ളി​കേ​രം, ചാ​ക്യാ​ർ അ​വ​ത​ര​ണം (പ​ര​ന്പ​രാ​ഗ​ത പ്ര​ക​ട​ന ക​ലാ​കാ​ര​ൻ), ആ​ലിം​ഗ​നം ചെ​യ്യു​ന്ന ര​ണ്ടു പു​രു​ഷന്മാ​ർ, ഇ​വ​യൊ​ക്കെ ഈ ​ക​ലാ​സൃ​ഷ്ടി​യി​ൽ പ്ര​തി​ഫ​ല​നം ചെ​യ്തി​ട്ടു​ണ്ട്. ലൈം​ഗി​ക സ്വ​ത്വം, സ്വ​വ​ർ​ഗ പ്ര​ണ​യം, മ​തം, സ​മു​ദാ​യി​ക പൊ​രു​ത്ത​ക്കേ​ട് എ​ന്നി​വ​യു​ടെ സ​ങ്കീ​ർ​ണ​മാ​യ ത​ല​ങ്ങ​ളും ഇ​തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്നു.
കാ​ല​ടി ശ​ങ്ക​രാ​ചാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥിക​ളാ​യ പ്ര​ണ​വ്, വി​ഷ്ണു​പ്രി​യ​ൻ കെ., ​ജി​നി​ൽ മ​ണി​ക​ന്ദ​ൻ, അ​മി​ത് പ​യ്യ​ന്നൂ​ർ, ബ​ഷീ​ർ യു.​കെ, ശ്രീ​രാ​ഗ് ക​ണ്ണ​ൻ, അ​രു​ണ്‍ ഗോ​പി, അന്പാ​ടി ക​ണ്ണ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നാ​ലു ദി​വ​സ​മെ​ടു​ത്താ​ണീ ചി​ത്രം വ​ര​ച്ച​ത്. 60x15 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ്ണ​ത്തി​ലാ​ണീ ചി​ത്രം.