കോ​വി​ഡ്: പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ച്ചു
Tuesday, May 4, 2021 10:42 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് 19 ര​ണ്ടാം ഘ​ട്ട രോ​ഗ​വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ 72 പ​ഞ്ചാ​യ​ത്തു​ക​ളി​ലും നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ഒ​രു പ​ഞ്ചാ​യ​ത്തി​ൽ ഒ​രു നോ​ഡ​ൽ ഓ​ഫീ​സ​റെ​ന്ന രീ​തി​യി​ലാ​ണ് നി​യ​മി​ച്ച​ത്.
പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലു​ള്ള ഐ​ഇ​സി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​നം, വാ​ർ​ഡു​ത​ല ജാ​ഗ്ര​താസ​മി​തി​ക​ൾ, ആ​ർ​ആ​ർ​ടി​ക​ൾ, ആ​രോ​ഗ്യ ജാ​ഗ്ര​താസ​മി​തി​ക​ൾ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​നം, വീ​ടു​ക​ളെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യും സ്ഥാ​പ​ന​ങ്ങ​ളെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തു​ന്ന ഏ​കോ​പ​നം, സ​ന്പ​ർ​ക്ക ഉ​റ​വി​ടം ക​ണ്ടെ​ത്ത​ൽ, കോ​വി​ഡ് പ​രി​ശോ​ധ​നാ പ്രോ​ട്ടോ​ക്കോ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും സ​മ​യാ​സ​മ​യം പാ​ലി​ക്കു​ന്ന​തി​നാ​യി ക​മ്യൂ​ണി​റ്റി സ​ർ​വെ​യി​ല​ൻ​സി​നു​ള്ള ഏ​കോ​പ​നം, സ​ന്ന​ദ്ധ​സേ​ന​യി​ലു​ള്ള വോ​ള​ന്‍റി​യ​ർ​മാ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​നം, പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലെ ഹെ​ൽ​പ് ഡ​സ്ക്, എ​മ​ർ​ജ​ൻ​സി ക​ണ്‍​ട്രോ​ൾ റൂം ​എ​ന്നി​വ​യു​ടെ ഏ​കോ​പ​നം, ദി​വ​സേ​ന​യു​ള്ള ക​ണ​ക്കു​ക​ൾ ആ​രോ​ഗ്യ​വ​കു​പ്പി​നും, ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​ക്കും സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള ഏ​കോ​പ​നം, കോ​വി​ഡ് ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ൽ വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്യു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം, ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി വാ​ക്സി​നേ​ഷ​ൻ മൊ​ബി​ലൈ​സേ​ഷ​ൻ സ്ട്രാ​റ്റ​ജി​യു​ടെ ഏ​കോ​പ​നം, പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്‍റൈ​ൻ, ഡോ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​റു​ക​ൾ എ​ന്നി​വ​യു​ടെ മേ​ൽ​നോ​ട്ടം, പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​യാ​സ​മ​യം ഏ​ൽ​പ്പി​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ കൃ​ത്യ​ത​യോ​ടെ ന​ട​പ്പാ​ക്ക​ൽ എ​ന്നി​വ നോ​ഡ​ൽ ഓ​ഫീ​ർ​മാ​രു​ടെ ചു​മ​ത​ല​യാ​ണ്. നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ അ​ത​തു ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യ​ക്ഷ​നു നേ​രി​ട്ട് റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. നോ​ഡ​ൽ ഓ​ഫീ സ​ർ​മാ​ർ വാ​ർ റൂ​മു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ക​യും റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.