സ​ബ് സ്റ്റേ​ഷ​നി​ലെ സ​ർ​ക്യൂ​ട്ട് ബ്രേ​ക്ക​റി​നു തീ​പി​ടിത്തം
Saturday, April 17, 2021 10:28 PM IST
അ​ന്പ​ല​പ്പു​ഴ: കെഎ​സ്ഇ​ബി പു​ന്ന​പ്ര സ​ബ് സ്റ്റേ​ഷ​നി​ലെ സ​ർ​ക്യൂ​ട്ട് ബ്രേ​ക്ക​റി​നു തീ​പി​ടിത്തം. ജീ​വ​ന​ക്കാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ഇ​ട​പെ​ട​ലി​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. ക​ഴി​ഞ്ഞദി​വ​സം വൈ​കു​ന്നേ​ര​മാ​യി​രു​ന്നു തീ​പി​ടിത്തം ഉ​ണ്ടാ​യ​ത്. ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളി​ലേ​യും ക​ന്പി​ക​ളി​ലേ​യും ത​ക​രാ​റു​മൂ​ലം അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ സ്ഥാ​പി​ച്ചി​ട്ടു​ള്ള സ​ർ​ക്യൂ​ട്ട് ബ്രേ​ക്ക​റി​ൽ പൊ​ട്ടി​ത്തെ​റി​യും തീ​യും പു​ക​യും ഉ​യ​രു​ന്ന​തു ക​ണ്ട് നാ​ട്ടു​കാ​ർ പ​രി​ഭ്രാ​ന്ത​രാ​യി. സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ർ ഫ​യ​ർ എ​ക്സി​ക്യൂ​ഷ​ർ ഉ​പ​യോ​ഗി​ച്ചെ​ങ്കി​ലും തീ ​അ​ണ​യ്ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് വാ​ട്ട​ർ​മി​സ്റ്റ് ഫ​യ​ർ എ​ക്സി​ക്യൂ​ഷ​റും മ​റ്റ് സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് തീ ​അ​ണയ്​ക്കു​ക​യാ​യി​രു​ന്നു. തീ ​കൂ​ടു​ത​ൽ പ​ട​ർ​ന്നി​രു​ന്നെ​ങ്കി​ൽ വ​ൻ​നാ​ശ​ന​ഷ്ടം ഉ​ണ്ടാ​കു​മാ​യി​രു​ന്നു.