ദ​ളി​ത് പെ​ണ്‍​കു​ട്ടി​യെ കൂ​ട്ട ബ​ലാ​ത്സം​ഗം ന​ട​ത്തി​യ സം​ഭ​വം: ഒ​ന്നാം പ്ര​തി റി​മാ​ൻ​ഡി​ൽ
Friday, April 16, 2021 10:13 PM IST
മാ​വേ​ലി​ക്ക​ര: ദ​ളി​ത് പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ ഒ​ന്നാം പ്ര​തി അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ മ​റ്റു പ്ര​തി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ഉൗ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്. ത​ഴ​ക്ക​ര വെ​ട്ടി​യാ​ർ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ൽ ക​രു​നാ​ഗ​പ്പ​ള്ളി പ​ട​നാ​യ​ർ​കു​ള​ങ്ങ​ര വ​ട​ക്ക് മൈ​ത്രി ന​ഗ​റി​ൽ ക​രു​ണ​യി​ൽ പ്ര​ഭാ​താ(29)​ണ് റി​മാ​ൻ​ഡി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി പ്ര​കാ​രം കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത​താ​യി കു​റ​ത്തി​കാ​ട് പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള കേ​സി​ൽ ശൂ​ര​നാ​ട് പ​താ​രം സ്വ​ദേ​ശി ജി​തി​ൻ, അ​ഖി​ൽ, വി​ഷ്ണു എ​ന്നീ മൂ​ന്നു പ്ര​തി​ക​ൾ കൂ​ടി​യു​ണ്ടാ​യി​രു​ന്നു. ര​ണ്ടാം​പ്ര​തി ജി​തി​ൻ മൂന്നു ദി​വ​സം മു​ന്പ് ജീ​വ​നൊ​ടു​ക്കി. ബാ​ക്കി​യു​ള്ള​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ലാ​ണ് കു​റ​ത്തി​കാ​ട് പോ​ലീ​സ്.
2020 മാ​ർ​ച്ച് ഒ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഒ​ന്നാം പ്ര​തി പ്ര​ഭാ​ത് പെ​ണ്‍​കു​ട്ടി​യെ സ്നേ​ഹം ന​ടി​ച്ച് വി​വാ​ഹവാ​ഗ്ദാ​നം ന​ൽ​കി ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്നു. മൂ​ന്നാം പ്ര​തി അ​ഖി​ൽ മാ​ർ​ച്ച് ഒ​ന്നി​ന് വെ​ട്ടി​യാ​ർ ക​ള​ത്ത​ട്ട് ജം​ഗ്ഷ​നി​ൽനി​ന്നും പെ​ണ്‍​കു​ട്ടി​യെ ബൈ​ക്കി​ൽ പ്ര​ഭാ​തി​ന്‍റെ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ചു. പി​റ്റേ​ന്നു രാ​വി​ലെ ര​ണ്ടാം​പ്ര​തി ജി​തി​ൻ പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു.
സം​ഭ​വം പു​റ​ത്തുപ​റ​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും വീ​ഡി​യോ കോ​ളു​ക​ൾ ചെ​യ്തു അ​നാ​വ​ശ്യ രം​ഗ​ങ്ങ​ൾ​റി​ക്കാ​ർ​ഡ് ചെ​യ്തും പെ​ണ്‍​കു​ട്ടി​യെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു. 2020 മേ​യ് മാ​സ​ത്തി​ലെ ഒ​രുദി​വ​സം പു​ല​ർ​ച്ചെ ഒ​ന്നി​ന് പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ൽ നി​ന്നും വി​ളി​ച്ചി​റ​ക്കി കൊ​ണ്ടു​പോ​യി പ്ര​ഭാ​തും ജി​തി​നും ബ​ലാ​ത്സം​ഗം ചെ​യ്തു. പ്ര​ഭാ​തി​നും ജി​ബി​നും ഒ​ത്താ​ശ ചെ​യ്തു കൊ​ടു​ത്ത​തി​നും പെ​ണ്‍​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നു​മാ​ണ് വി​ഷ്ണു​വി​നെ പ്ര​തി ചേ​ർ​ത്ത​ത്. ബാ​ക്കി​യു​ള്ള ര​ണ്ടു പ്ര​തി​ക​ൾ ഉ​ട​ൻ അ​റ​സ്റ്റി​ലാ​കു​മെ​ന്ന് കു​റ​ത്തി​കാ​ട് പോ​ലീ​സ് അ​റി​യി​ച്ചു.