ഹാ​ർ​ബ​ർ എ​ൻ​ജി​. വ​കു​പ്പി​ലെ ഇ​ൻ​ർ​വ്യൂ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു
Friday, April 16, 2021 10:09 PM IST
ആ​ല​പ്പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ലി​രി​ക്കെ ഹാ​ർ​ബ​ർ എ​ൻ​ജി​നിയ​റിം​ഗ് വ​കു​പ്പി​ൽ മൂ​ന്നു താ​ത്കാ​ലി​ക നി​യ​മ​ന​ങ്ങ​ൾ ന​ട​ത്താ​നാ​യി ഇ​ന്ന​ലെ നി​ശ്ച​യി​ച്ച അ​ഭി​മു​ഖം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ 11 മ​ണി​യോ​ടെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി​ജി​ൻ ജോ​സ​ഫി​ന്‍റെ ഒ​പ്പ​മെ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​റോ​ട് ഇ​ന്‍റ​ർ​വ്യൂ ന​ട​ത്ത​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഇ​ത് എം​പ്ലോ​യ്മെ​ന്‍റ് വ​ഴി​യു​ള്ള നി​യ​മ​ന​മാ​ണെ​ന്നും ഇ​ന്‍റർ​വ്യൂ മാ​ത്ര​മേ ന​ട​ത്തു​ന്നു​ള്ളൂ നി​യ​മ​നം പി​ന്നീ​ടാ​ണെ​ന്നും എ​ഇ വ്യ​ക്ത​മാ​ക്കി. ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തു​ന്ന​തി​ൽ ച​ട്ട​ലം​ഘ​ന​മി​ല്ലെ​ന്ന് അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.
ഇ​തോ​ടെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി ഓ​ഫീ​സി​നു​ള്ളി​ൽ കു​ത്തി​യി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സ് എ​ത്തി സ​മ​ര​ക്കാ​രു​മാ​യും എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​റു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്ന് അ​ഭി​മു​ഖം പെ​രു​മാ​റ്റ​ച്ച​ട്ടം അ​വ​സാ​നി​ച്ച​തി​നു ശേ​ഷം മാ​ത്ര​മേ ന​ട​ത്തു എ​ന്നു തീ​രു​മാ​നി​ച്ചു. ഇ​ക്കാ​ര്യം ഇ​ന്ന​ലെ ഇ​ന്‍റ​ർ​വ്യൂ​വി​നെ​ത്തി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളേ​യും അ​റി​യി​ച്ചു. പ്ര​സി​ഡ​ന്‍റി​നെ കൂ​ടാ​തെ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ൽ​ബി​ൻ അ​ല​ക്സ്, കെ. ​നൂ​റൂ​ദ്ദീ​ൻ കോ​യ, ആ​ർ. അം​ജി​ത്ത്കു​മാ​ർ ആ​ർ. ജ​യ​ച​ന്ദ്ര​ൻ, സ​ജി​ൽ ഷെ​രീ​ഫ്, ഉ​ല്ലാ​സ് കൃ​ഷ്ണ​ൻ, ജ​സ്റ്റി​ൻ മാ​ളി​യേ​ക്ക​ൽ, അ​ൻ​സി​ൽ ബ​ഷീ​ർ, ജി. ​ജി​നേ​ഷ്, ബ​ൻ​സി​മോ​ൻ, റോ​ഫി​ൻ, അ​സ​ർ അ​സ്‌ലം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.