പള്ളികളിൽ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Thursday, April 15, 2021 10:36 PM IST
എ​ട​ത്വ: ച​ങ്ങം​ക​രി സെ​ന്‍റ് ജോ​സ​ഫ് ദേവാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ളി​നു കൊ​ടി​യേ​റി. കൊ​ടി​യേ​റ്റി​ന് സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​നാ​പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു ചൂ​ര​വ​ടി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വി​കാ​രി ഫാ. ​ജോ​സ​ഫ് ചെ​ന്പി​ല​കം സ​ഹ​കാ​ർ​മി​ക​നാ​യി​രു​ന്നു. കൈ​ക്കാ​ര​ൻ ബേ​ബി​ച്ച​ൻ വ​ലി​യ​വീ​ട്ടി​ൽ, ക​ണ്‍​വീ​ന​ർ ഈ​യോ​പ്പി കൊ​ച്ചു​പ​റ​ന്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ്ര​ധാ​നതി​രു​നാ​ൾ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. 9.30 ന് ​സ​പ്രാ, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം.
മ​ങ്കൊ​മ്പ്: പൊ​ങ്ങ മാ​ർ സ്ലീ​വാ പ​ള്ളി​യി​ൽ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. വി​കാ​രി ഫാ. ​ഫി​ലി​പ്പ് കാ​ഞ്ചി​ക്ക​ൽ കൊ​ടി​യേ​റ്റി. പൂ​ർ​വി​ക​രു​ടെ ഓ​ർ​മ​ദി​ന​മാ​യ ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം ഫാ. ​തോ​മ​സ് ആ​ര്യ​ങ്കാ​ല. തു​ട​ർ​ന്ന് സെമി​ത്തേ​രി സ​ന്ദ​ർ​ശ​നം. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം ഫാ. ​ആ​ന്‍റ​ണി കാ​ട്ടൂ​പ്പാ​റ, തു​ട​ർ​ന്ന് ദേ​വാ​ല​യ​ത്തി​നു ചു​റ്റും പ്ര​ദ​ക്ഷി​ണം. പ്ര​ധാ​നതി​രു​നാ​ൾ ദി​ന​മാ​യ 18ന് ​രാ​വി​ലെ 10ന് ​ആ​ഘോ​ഷ​മാ​യ റാ​സ കു​ർ​ബാ​ന ഫാ. ​മാ​ത്യു തു​മ്പേ​ച്ചി​റ​യി​ൽ. പ്ര​സം​ഗം ഫാ. ​വ​ർ​ഗീ​സ് അ​റ​യ്ക്ക​ൽ, പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക്.
മ​ങ്കൊ​ന്പ്: വെ​ളി​യ​നാ​ട് സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ ഇ​ട​വ​ക​ത്തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. വി​കാ​രി ഫാ. ​ടി​ജോ പു​ത്ത​ൻ​പ​റ​ന്പി​ൽ കൊ​ടി​യേ​റ്റി. പൂ​ർ​വി​ക​സ്മ​ര​ണ​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന ഇ​ന്നു വൈ​കു​ന്നേ​രം 4.30 ന് ​ല​ദീ​ഞ്ഞ്, മ​ധ്യ​സ്ഥ പ്രാ​ർഥന, വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം ഫാ. ​തോ​മ​സ് പ്ലാ​ത്തോ​ട്ടം, തു​ട​ർ​ന്ന് സെമി​ത്തേ​രി സ​ന്ദ​ർ​ശ​നം, ക​ലാ​സ​ന്ധ്യ. നാ​ളെ രാ​വി​ലെ 6.40ന് ​സ​പ്ര, വി​ശു​ദ്ധ കു​ർ​ബാ​ന, ഫാ. ​ജ​സ്റ്റി​ൻ കാ​യം​കു​ള​ത്തു​ശേ​രി. വ​ച​ന​പ്ര​ഘോ​ഷ​ണം ഫാ. ​ജെ​ന്നി കാ​യം​കു​ള​ത്തു​ശേ​രി. 6.30ന് ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. പ്ര​ധാ​നതി​രു​നാ​ൾ ദി​ന​മാ​യ 18ന് ​രാ​വി​ലെ 6.45ന് ​സ​പ്ര, മ​ധ്യ​സ്ഥ​പ്രാ​ർഥന, വി​ശു​ദ്ധ കു​ർ​ബാ​ന ഫാ. ​ബ്രി​ജേ​ഷ് പു​റ്റു​മ​ണ്ണി​ൽ, തി​രു​നാ​ൾ സ​ന്ദേ​ശം ഫാ. ​ജോ​സ് മു​ല്ല​ക്ക​രി, പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക്.