പ്ര​തി​സ​ന്ധി​ക​ളി​ൽ അ​തി​ജീ​വി​ക്കാ​നു​ള്ള ഒൗ​ഷ​ധ​മാ​ണ് ക​ല​യും സാ​ഹി​ത്യ​വു​മെ​ന്ന്് എം​പി
Thursday, April 15, 2021 10:35 PM IST
ആ​ല​പ്പു​ഴ: മ​നു​ഷ്യ​മ​ന​സ് പ്ര​തി​സ​ന്ധി​ക​ളി​ൽ വ​ര​ണ്ടു​പോ​കാ​തി​രി​ക്കാ​നും അ​തി​നെ അ​തി​ജീ​വി​ക്കാ​നു​ള്ള ഏ​റ്റ​വും വ​ലി​യ ഒൗ​ഷ​ധ​മാ​ണ് ക​ല​യും സാ​ഹി​ത്യ​വും എ​ന്ന് എ.​എം. ആ​രി​ഫ് എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​ള​യ​ങ്ങ​ളും കോ​വി​ഡ് മ​ഹാ​മാ​രി​യും നേ​രി​ട്ട സ​മ​യ​ത്തും അ​തി​ൽ​നി​ന്നും ന​മു​ക്ക് അ​തി​ജീ​വി​ക്കാ​നും മ​ന​സി​നെ ത​ള​ർ​ത്താ​തെ മു​ന്നോ​ട്ടുകൊ​ണ്ടു​പോ​കാ​നും ക​ല​യും സാ​ഹി​ത്യ​വും ന​മു​ക്ക് പ്ര​ചോ​ദ​ന​മേ​കു​ന്നു​വ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കൊ​റോ​ണ സ​മ​യ​ത്ത് കൈ​റ്റ്സ് ഫൗ​ണ്ടേ​ഷ​ൻ ഓ​ണ്‍​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച രം​ഗ് വെ​ർ​ച്വ​ൽ ഫെ​സ്റ്റി​വ​ലി​ന്‍റെ സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ​തി​ന​ഞ്ചു ദി​വ​സ​ങ്ങ​ളി​ലാ​യി നീ​ണ്ടുനി​ന്ന പ​രി​പാ​ടി​യി​ൽ, മൂ​ന്ന് കാ​റ്റ​ഗ​റി​ക​ളി​ലാ​യി നൂ​റ്റ​ന്പ​തോ​ളം ഇ​ന​ങ്ങ​ളി​ൽ ആ​യി​ര​ത്തി​ല​ധി​കം മ​ത്സ​രാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​നാ​യി പ​ങ്കെ​ടു​ത്തു. ആ​ല​പ്പു​ഴ ക​ല​വൂ​ർ സ​ർ​വീ​സ് കോ​-ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ൽ ന​ട​ന്ന വി​ജ​യി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ് ദാ​ന​വും അ​നു​മോ​ദ​ന​ച​ട​ങ്ങും എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​ര​ക്ക​ഥാ​കൃ​ത്തും അ​ഭി​നേ​ത്രി​യു​മാ​യ നി​ലീ​ൻ സാ​ന്ദ്ര, ക്രീ​യേ​റ്റീ​വ് ഫോ​ട്ടോ​ഗ്രാ​ഫ​ർ തൃ​ക്ക​ണ്ണ​ൻ ഹാ​ഫി​സ് സ​ജീ​വ്, ഡി ​ഫോ​ർ ഡാ​ൻ​സ് ഫെ​യിം അ​ജി​ത് അ​ശോ​ക​ൻ, യൂ​ട്യൂ​ബ​ർ അ​ർ​ജു​ൻ സു​ന്ദ​രേ​ശ​ൻ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു. കൈ​റ്റ്സ് ഫൗ​ണ്ടേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ഡ്വി​ൻ ജോ​സ്, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ വി​ഷ്ണു ഉ​ല്ലാ​സ്, കൈ​റ്റ്സ് ആ​ല​പ്പു​ഴ ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഹീ​ര പ​രേ​ഷ്, എം. ​മീ​നാ​ക്ഷി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പെ​സ്ട്രോ ഫോ​ർ​ട്ടെ ബാ​ൻ​ഡി​ന്‍റെ സം​ഗീ​ത​വി​രു​ന്നും സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ടു.