പൂ​രം ജന്മ​ന​ക്ഷ​ത്ര​ത്തി​നു കൊ​ടി​യേ​റി
Thursday, April 15, 2021 10:35 PM IST
മാ​ന്നാ​ർ: ആ​ത്മ​ബോ​ധോ​ധ​യ സം​ഘം സ്ഥാ​പ​ക​ൻ ശു​ഭാ​ന​ന്ദ ഗു​രു​ദേ​വ​ന്‍റെ 139-ാമ​ത് പൂ​രം ജന്മന​ക്ഷ​ത്ര മ​ഹോ​ത്സ​വ​ത്തി​നു തു​ട​ക്ക​മാ​യി. അദ്ദേഹത്തിന്‍റെ ജന്മ​ഭൂ​മി​യാ​യ കു​ട്ടം​പേ​രൂ​ർ ശു​ഭാ​ന​ന്ദാ​ദ​ർ​ശാ​ശ്ര​മ​ത്തി​ൽ പൂ​ജാ​രി മ​ണി​ക്കു​ട്ട​ൻ പൂ​രം മ​ഹോ​ത്സ​വ​ത്തി​നു കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് ആ​രാ​ധ​ന യും ശാ​ന്തി​ഗി​രി ആ​ശ്ര​മം ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി സ്വാ​മി ഗു​രു​ര​ത്നം ജ്ഞാ​ന​ത​പ​സ്വി​യു​ടെ ആ​ത്മീ​യ​പ്ര​ഭാ​ഷ​ണ​വും ന​ട​ന്നു . 23നു ​പൂ​രംനാ​ളി​ൽ ആ​രാ​ധ​ന സ​മു​ഹ​സ​ദ്യ ജന്മ​ന​ക്ഷ​ത്ര സ​മ്മേ​ള​നം കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എംപി ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ജി ചെ​റി​യാ​ൻ എംഎ​ൽഎ ​മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.