കാ​പ്പി​ക്കോ റി​സോ​ർ​ട്ട് പൊ​ളി​ക്ക​ൽ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി
Thursday, April 15, 2021 10:33 PM IST
പൂ​ച്ചാ​ക്ക​ൽ: തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മം ലം​ഘി​ച്ച് ചേ​ർ​ത്ത​ല പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ വേ​ന്പ​നാ​ട്ടു കാ​യ​ലി​നു സ​മീ​പ​മു​ള്ള നെ​ടി​യ​തു​രു​ത്തി​ൽ കാ​പ്പി​ക്കോ റി​സോ​ർ​ട്ട് പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​ന് നി​ല​വി​ലുണ്ടാ​യി​രു​ന്ന അ​പ്പീ​ൽ ഹ​ർ​ജി ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​പ​ടി​ക​ളു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ന്നോ​ട്ട്. കോ​വി​ഡ് മൂ​ലം നീ​ണ്ടു​പോ​യ പൊ​ളി​ക്ക​ൽ ന​ട​പ​ടി​ക​ൾ ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ തീ​രു​മാ​നം.

മ​ര​ടി​ലെ പോ​ലെ സ​ങ്കീ​ർ​ണ​മ​ല്ലെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല​യി​രു​ത്ത​ൽ. കാ​പ്പി​ക്കോ റി​സോ​ർ​ട്ട് പൊ​ളി​ച്ചു നീ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പാ​രി​സ്ഥി​തി​ക പ്ലാ​ൻ രൂ​പ​ക​ല്പ​ന ചെ​യ്യു​ന്ന​തി​ന് സ​ബ് ക​ള​ക്ട​റു​ടെ​യും എ​ൻ​വ​യോ​ണ്‍​മെ​ന്‍റ്് എ​ൻ​ജി​നി​യ​റു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ക​മ്മ​ിറ്റി രൂ​പ​വ​ത്ക​രി​ക്കാ​ൻ വ്യാ​ഴാ​ഴ്ച ജി​ല്ലാ ക​ളക്ട​റു​ടെ ചേം​ബ​റി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു.

കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കു​ന്പോ​ൾ ചു​റ്റു​മു​ള്ള കാ​യ​ലി​ലേ​ക്ക് അ​വ​ശി​ഷ്ട​ങ്ങ​ൾ ഒ​ട്ടും വ്യാ​പി​ക്കാ​തെ സൂ​ക്ഷി​ക്ക​ണ​മെ​ന്ന് പ്ര​ത്യേ​ക നി​ർ​ദേ​ശ​മു​ള്ള​താ​യി ക​ള​ക്ട​ർ പ​റ​ഞ്ഞു. പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ൽ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു നീ​ക്കു​ന്ന​തി​ന് സ്ഫോ​ട​നം ന​ട​ത്തു​ന്ന​ത് ഒ​ഴി​വാ​ക്കേ​ണ്ടി വ​രു​മെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു. എ​ൻ​വി​യോ​ണ്‍​മെ​ന്‍റ് പ്ലാ​ൻ ക​മ്മി​റ്റി​യി​ൽ സ​ബ് ക​ള​ക്ട​ർ, എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നിയ​ർ, ജി​യോ​ള​ജി വ​കു​പ്പ് പ്ര​തി​നി​ധി, ടൗ​ണ്‍ പ്ലാ​ന​ർ, ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ, പി​ഡ​ബ്ല്യു​ഡി ബി​ൽ​ഡിം​ഗ്സ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​ണ്. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കാ​നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. റി​സോ​ർ​ട്ടി​ലെ നി​ർ​മാ​ണ​ങ്ങ​ൾ പൊ​ളി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഡി​പി​ആ​ർ ത​യാ​റാ​ക്കു​ന്ന​തി​ന് പൊ​തു​മ​രാ​മ​ത്ത് ബി​ൽ​ഡിം​ഗ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

റി​സോ​ർ​ട്ട് ഉ​ട​മ​ക​ളെ​യും വി​ദ​ഗ്ധ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി ഒ​രു യോ​ഗം ഉ​ട​നെ വി​ളി​ക്കും. യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ, സ​ബ് ക​ള​ക്ട​ർ എ​സ്. ഇ​ല​ക്യ, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ വി.​ഐ. ന​സീം, എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ എ​ൻ​ജി​നി​യ​ർ ബി. ​ബി​ജു, ത​ഹ​സി​ൽ​ദാ​ർ, ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

2020 ജ​നു​വ​രി​യി​ലാ​ണ് വേ​ന്പ​നാ​ട്ടു കാ​യ​ലി​ലെ തെ​ടി​യ​തു​രു​ത്ത് ദ്വീ​പി​ൽ സ്ഥി​തി ചെ​യ്യു​ന്ന കാ​പ്പി​ക്കോ റി​സോ​ർ​ട്ട് പൊ​ളി​ച്ചു നീ​ക്കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ഇ​ട്ട​ത്.

റി​സോ​ർ​ട്ട് പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​നു പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് കോ​ട​തി വി​ധി​പ്ര​കാ​രം ഉ​ത്ത​ര​വ് ന​ൽ​കി​യെ​ങ്കി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ പ​രി​മി​തി​യും പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളും പ​രി​ഗ​ണി​ച്ചു റി​സോ​ർ​ട്ട് പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ മേ​ൽ​നോ​ട്ട​വും സാ​ങ്കേ​തി​ക സ​ഹാ​യ​വും ജി​ല്ല​ാ ക​ള​ക്ട​റി​ൽനി​ന്നും പ​ഞ്ചാ​യ​ത്ത് അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. എ​ന്നാ​ൽ കോ​വി​ഡ് മൂ​ലം ന​ട​പ​ടി​ക​ൾ വൈ​കി. ക​ഴി​ഞ്ഞദി​വ​സം ജി​ല്ലാ ക​ള​ക്ട​ർ റി​സോ​ർ​ട്ട് സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ കാ​പ്പി​ക്കോ ഗ്രൂ​പ്പി​നു ത​ന്നെ റി​സോ​ർ​ട്ട് പൊ​ളി​ച്ചു​നീ​ക്കാം. അ​വ​ർ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ടെ​ൻ​ഡ​ർ വി​ളി​ച്ച് പൊ​ളി​ക്ക​ൽ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ തീ​രു​മാ​നം.