ഡി​ജി​റ്റ​ൽ തൊ​ഴി​ല​വ​സ​രം ഉ​റ​പ്പു​വ​രു​ത്താ​ൻ പ്ര​തി​ഭാ​തീ​ര​മൊ​രു​ങ്ങി
Tuesday, April 13, 2021 10:21 PM IST
ആ​ല​പ്പു​ഴ: ആ​ഗോ​ള തൊ​ഴി​ല​വ​സ​രം ഉ​റ​പ്പു​വ​രു​ത്താ​ൻ പ്ര​തി​ഭാ​തീ​രം ഫൗ​ണ്ടേ​ഷ​ൻ രൂ​പ​വ​ത്ക​രി​ച്ച​താ​യി മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വാ​യ​ന​ശാ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി രൂ​പ​വ​ത്കരി​ച്ച പ​ദ്ധ​തി​യാ​ണ് പ്ര​തി​ഭാ​തീ​രം. ഇ​വി​ട​ങ്ങ​ളി​ൽ പ​ഠി​പ്പി​ക്കു​ന്ന​തി​നു നേ​തൃ​ത്വം ന​ല്കു​ന്ന ബി​രു​ദ​ധാ​രി​ക​ളാ​യ യു​വാ​ക്ക​ൾ​ക്കും പു​റ​മേ​യു​ള്ള​വ​ർ​ക്കും മി​ക​ച്ച​വ​രു​മാ​നം ല​ക്ഷ്യ​മി​ട്ടാ​ണ് ഫൗ​ണ്ടേ​ഷ​ൻ.
ഇ​തി​നാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ൽ 2ഡി, 3​ഡി മേ​ഖ​ല​യി​ൽ 30 പേ​ർ​ക്കും ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ്, സോ​ഫ്റ്റ് വെ​യ​ർ ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ൾ പ​രി​ശീ​ല​ന​ത്തി​ന് 100 പേ​ർ​ക്കും അ​വ​സ​രം ന​ല്കും. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ, പ​ട്ടി​ക​ജാ​തി പ​ട്ടി​ക വ​ർ​ഗ​ക്കാ​ർ, പ​ര​മ​ദ​രി​ദ്ര​ർ എ​ന്നീ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ല്കി​യാ​ണ് കോ​ഴ്സി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക. ആ​റു​മാ​സ​മാ​ണ് പ​രി​ശീ​ല​ന കാ​ല​യ​ള​വ്. പ്ര​തി​മാ​സം 5000 രൂ​പ​വീ​തം 30,000 രൂ​പ​യാ​ണ് ഫീ​സ്. ഈ ​തു​ക പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി ജോ​ലി ല​ഭി​ച്ചു​ക​ഴി​ഞ്ഞ് 12 മാ​സ ത​വ​ണ​ക​ളാ​യി ന​ല്കി​യാ​ൽ മ​തി. ആ​ദ്യ​ബാ​ച്ചി​ൽ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ജോ​ലി​ക്കാ​രു​ടെ ആ​വ​ശ്യം ക​ന്പ​നി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. 2ഡി, 3​ഡി പ​രി​ശീ​ലനം പാ​തി​ര​പ്പ​ള്ളി പ്ര​തി​ഭാ​തീ​രം ക​ന്പ്യൂ​ട്ട​ർ ലാ​ബി​ൽ വ​ച്ചും ന​ട​ത്തും. ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് പ്രോ​ഗ്രാം രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മാ​യി അ​സാ​പ്പി​ന്‍റെ ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ൽ പ്ര​ത്യേ​ക​മാ​യി ത​യാ​റാ​ക്കി​യ ലാ​ബി​ലും ചേ​ർ​ത്ത​ല ഇ​ൻ​ഫോ പാ​ർ​ക്കി​ലെ ലാ​ബി​ലു​മാ​യി ന​ട​ത്തും. താ​ത്പ​ര്യ​മു​ള്ള​വ​ർ foundation.prathibhatheeram.org എ​ന്ന ലി​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.
പ്ര​തി​ഭാ​തീ​രം ഫൗ​ണ്ടേ​ഷ​ൻ പ​ദ്ധ​തി സ​ർ​ക്കാ​ർ സ്കീ​മു​മാ​യി ഏ​കോ​പി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ്ര​മു​ഖ ടെ​ക്കി ജോ​യ് സെ​ബാ​സ്റ്റ്യ​നാ​ണ് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ.