കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടിയ​ർ​മാ​ർ സു​പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്ക​ണ​ം: ക​ള​ക്ട​ർ
Tuesday, April 13, 2021 10:21 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് പ്ര​തി​രോ​ധം ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്കു ക​ട​ക്കു​ന്പോ​ൾ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടിയ​ർ​മാ​ർ പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ. അ​റി​യാം ക​രു​താം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ശു​ചി​ത്വ ക്യാ​ന്പ​യി​ൻ 2.1ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല​യി​ൽ ശു​ചി​ത്വം പാ​ലി​ക്കു​ന്ന​തി​ന് എ​ൻ​എ​സ്എ​സും ശു​ചി​ത്വ മി​ഷ​നും മി​ക​ച്ച സേ​വ​ന​ങ്ങ​ളാ​ണ് ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജേ​ക്ക​ബ് ജോ​ണ്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്ക് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും വ​ന​ശ്രീ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ഫി​റോ​സ് അ​ഹ​മ്മ​ദ് പ്ലാ​സ്റ്റി​ക് മ​ലി​നീ​ക​ര​ണം, വ്യ​ക്തി​ശു​ചി​ത്വം, മാ​ലി​ന്യ സം​സ്ക​ര​ണം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ എ​ടു​ത്തു. എ​ൻ​എ​സ്എ​സ് ജി​ല്ലാ കോ​-ഓർ​ഡി​നേ​റ്റ​ർ വ​സ​ന്ത​രാ​ജ​ൻ, ശു​ചി​ത്വ​മി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് കോ​-ഓർ​ഡി​നേ​റ്റ​ർ പ്ര​സാ​ദ്, ഹ​രി​ത​കേ​ര​ള മി​ഷ​ൻ കോ​-ഓർ​ഡി​നേ​റ്റ​ർ കെ.​എ​സ്. രാ​ജേ​ഷ്, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് പ​രി​സ്ഥി​തി എ​ൻ​ജി​നിയ​ർ പി.​ബി. ബി​നു, വി​വി​ധ സ്കൂ​ളു​ക​ളി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടിയ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.