മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ​ന്ദ​ർ​ശ​ന​ത്തി​ന് ആ​ർ​ടി​പി​സി​ആ​ർ നി​ർ​ബ​ന്ധം
Tuesday, April 13, 2021 10:18 PM IST
അ​ന്പ​ല​പ്പു​ഴ: ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണം. ര​ണ്ട് ഡോ​സ് വാ​ക്സി​ൻ എ​ടു​ത്ത​വ​രെയും ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് ആ​യ​വ​രെ​യും മാ​ത്ര​മേ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശ​ന​ത്തി​ന് അ​നു​വ​ദി​ക്കൂ​വെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.
ഒ​രു രോ​ഗി​യു​ടെ കൂ​ടെ ഒ​രു കൂ​ട്ടി​രി​പ്പു​കാ​ര​നെ മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. മാ​സ്ക്, സാ​നി​റ്റൈ​സ​ർ, സാ​മൂ​ഹി​ക അ​ക​ലം എ​ന്നി​വ ക​ർ​ശ​ന​മാ​യി പാ​ലി​ക്കേ​ണ്ട​താ​ണ്. ഒ​പി സ​മ​യം എ​ട്ടു മു​ത​ൽ 11 വ​രെ​യാ​യി ക്ര​മീ​ക​രി​ച്ചു. തു​ട​ർ​ച്ച​യാ​യി മ​രു​ന്ന് ക​ഴി​ക്കു​ന്ന​വ​ർ​ക്ക് ഡോ​ക്ട​ർ​മാ​രു​ടെ ചീ​ട്ടു പ്ര​കാ​രം പ​ര​മാ​വ​ധി ര​ണ്ടു മാ​സ​ത്തേ​ക്കു​ള്ള മ​രു​ന്ന് ല​ഭ്യ​ത അ​നു​സ​രി​ച്ച് ഫാ​ർ​മ​സി​യി​ൽ നി​ന്നു ന​ൽ​കും. ഇ​തി​ന് കൃ​ത്യ​മാ​യ കു​റി​പ്പ​ടി സ​ഹി​തം ബ​ന്ധു​ക്ക​ൾ വ​ന്നാ​ൽ മ​തി​യാ​കും.
ഒ​പി​ക​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണം. ചെ​റി​യ അ​സു​ഖ​ങ്ങ​ൾ​ക്ക് പ്രാ​ദേ​ശി​ക സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ ചി​കി​ത്സ തേ​ട​ണം.
മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ്ര​തി​യി​ൽ വ​ള​രെ അ​ത്യാ​വ​ശ്യമു ണ്ടെ​ങ്കി​ൽ മാ​ത്രം വ​രി​ക. രോ​ഗീ സ​ന്ദ​ർ​ശ​നം ഒ​ഴി​വാ​ക്കു​ക. രോ​ഗി​കളോട് അ​ടു​ത്തു പെ​രു​മാ​റു​ന്ന​തും അ​വ​രെ സ്പ​ർ​ശി​ക്കു​ന്ന​തും ക​ഴി​യു​ന്ന​തും ഒ​ഴി​വാ​ക്കു​ക എ​ന്നീ നി​ർ​ദേ​ശ​ങ്ങ​ളും മെ​ഡി​ക്ക​ൽ കോ​ളേ​ജ് സൂ​പ്ര​ണ്ട് ഇ​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.